നാട്ടുവാര്‍ത്തകള്‍

കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞ് പ്രതി

എറണാകുളം കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 65 വയസ്സുകാരനായ പി വി കുര്യാക്കോസ് ആണ് ഭാര്യ കുഞ്ഞമ്മ (61) യെ വീടിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം. കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആണ് ദാരുണ സംഭവം. കുഞ്ഞമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കോതമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

  • ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; SIR റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
  • പ്രണയനൈരാശ്യം: കോഴഞ്ചേരിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍
  • വിസ തട്ടിപ്പില്‍ പിടിയിലായ പാര്‍വതി മായ ഷാജിക്ക് ഇഡി കുരുക്കും
  • 'ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി ജിജി തോംസണ്‍
  • വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കുളു മണാലിയിലെത്തിയ മുന്‍ യുകെ മലയാളി ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന ദുരന്തം
  • തിരുവനന്തപുരം മൃഗശാല മാറ്റും; ആ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം: മുഖ്യമന്ത്രി
  • 'മാസപ്പടി ഡയറി'യില്‍ വി.ഡി. സതീശന്റെ പേരും; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്
  • ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പൊലീസ് ചമഞ്ഞെത്തി 17 കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
  • മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്: അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍
  • കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions