അസോസിയേഷന്‍

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു


ലണ്ടന്‍: ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു. സെപ്റ്റംബര്‍ 26 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് Thornton Heath ലെ West Thornton Community Centre ല്‍ വെച്ച് നടന്ന ആഘോഷം മാവേലി എഴുന്നള്ളത്തോടെയാണ് ആരംഭിച്ചത്. ഭദ്രദീപം, GSS അവതരിപ്പിച്ച ഓണ വിളംബരം, ഭക്തിഗാനസുധ ലൈവ് ഓര്‍ക്കസ്ട്ര, സംഗീത വിശ്വന്‍ അവതരിപ്പിച്ച ഭരതനാട്യം, GSS വനിതാവേദിയുടെ തിരുവാതിര, ശ്രുതി വിജയന്റെ മോഹിനിയാട്ടം, ദീപാരാധന എന്നിവ അരങ്ങേറി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ (പ്രസാദ ഊട്ട്) നടന്നു.

മോഹന്‍ജി ഫൗണ്ടേഷന്‍ UK യുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ നൂറുകണക്കിന് മലയാളികള്‍ കുടുംബസമേതം പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ സുരേഷ് ബാബു, അനൂപ് ശശി, രമ രാജന്‍, ശാലിനി രവി എന്നിവര്‍ നേതൃത്വം നല്‍കി.

പരിപാടി വിജയകരമാക്കിയ എല്ലാ കലാകാരന്മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഭക്തജനങ്ങള്‍ക്കും ക്ഷേത്ര കമ്മിറ്റി നന്ദി അറിയിച്ചു.

  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  • പതിനേഴാമത് യുക്മ ദേശീയ കലാമേള ചെല്‍ട്ടന്‍ഹാമില്‍ നവംബര്‍ 7 ശനിയാഴ്ച
  • കെന്റ് ഹിന്ദു സമാജം ഓണാഘോഷം 2026 സെപ്റ്റംബര്‍ 26ന് ചാത്തത്തില്‍
  • വിഭവസമൃദ്ധമായ സദ്യയും കലാവിരുന്നുകളുമായി ലിവര്‍പൂളില്‍ ലിമയുടെ വമ്പന്‍ ഓണാഘോഷം
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions