യു.കെ.വാര്‍ത്തകള്‍

എനര്‍ജി ബില്ലിലെ നാലു ശതമാനം വര്‍ധന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കും

യുകെയിലെദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ വ്യാഴാഴ്ച മുതല്‍ വൈദ്യുതി ബില്ലില്‍ 4 ശതമാനം വര്‍ധന നേരിടും.സാധാരണ കുടുംബത്തിന്റെ ശരാശരി വാര്‍ഷിക ഊര്‍ജ ചെലവ് 1,723 പൗണ്ടായി ഉയരും.

ഗ്രേറ്റ് ബ്രിട്ടനിലെ ഊര്‍ജ വില പരിധി നിശ്ചയിക്കുന്ന റെഗുലേറ്റര്‍ ഓഫ്‌ജെം ആണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില പരിധി ഉയരുന്നത്. ഒക്ടോബര്‍ 1 മുതല്‍ വൈദ്യുതി ബില്ലിന്റെ വാറ്റ് കുറയ്ക്കാനുള്ള ആന്‍ഡി ബേണ്‍ഹാമിന്റെ തീരുമാനത്തിലൂടെ ശരാശരി കുടുംബത്തിന് വര്‍ഷത്തില്‍ 45 പൗണ്ട് ലാഭിക്കാനാകുമെങ്കിലും, മൊത്തം ബില്‍ വര്‍ധന തടയാന്‍ ഇത് മതിയാകില്ലെന്നാണ് വിലയിരുത്തല്‍.

ഇതിനുപുറമെ ഡീസല്‍ വിലയും റെക്കോര്‍ഡ് ഉയരത്തിലെത്തി. ഈ ആഴ്ച ഡീസല്‍ ലിറ്ററിന് ഏകദേശം 2 പൗണ്ട് വരെ എത്തിയതോടെ ഗതാഗതച്ചെലവും തുടര്‍ന്ന് സാധനങ്ങളുടെ വിലയും ഉയരാനുള്ള സാധ്യതയുണ്ട്.

ഒക്ടോബര്‍ 28ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ട്രഷറി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബോണ്ട് വിപണിയിലെ അനിശ്ചിതത്വവും പൊതു ധനകാര്യത്തില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്.

കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ അടിയന്തര ഊര്‍ജ സഹായം പ്രഖ്യാപിക്കണമെന്ന് ചില ലേബര്‍ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

  • ഇയുവിലേക്കുള്ള മടക്കവും സജീവ പരിഗണനയില്‍; ബ്രക്‌സിറ്റ് നയം പുനഃപരിശോധിക്കുമെന്ന് ബേണ്‍ഹാം
  • യുകെയില്‍ മോര്‍ട്ട്‌ഗേജ് ഡിമാന്‍ഡില്‍ വന്‍ ഇടിവ്; ആവശ്യക്കാരുടെ എണ്ണം 32 മാസത്തെ താഴ്ചയില്‍
  • ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മരുന്നുക്ഷാമം പാരാസെറ്റാമോള്‍ ലഭ്യതയും ബുദ്ധിമുട്ടില്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി മൂന്ന് പ്രധാന ലെന്‍ഡര്‍മാര്‍
  • സന്ദര്‍ലാന്‍ഡില്‍ കാര്‍ പുഴയിലേക്ക് വീണു മൂന്ന് കൗമാരക്കാര്‍ മരിച്ചു
  • വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ; യുകെ മലയാളി അനില്‍ തോമസ് വിടവാങ്ങി
  • പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനം ഒഴിവാക്കി ദേശീയ കെയര്‍ സര്‍വീസ് ആരംഭിക്കുമെന്ന് ആന്‍ഡി ബോണ്‍ഹാം
  • അടുത്ത മാര്‍ച്ച് മുതല്‍ 16 വയസില്‍ താഴെ ഉള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം
  • ഭീകരാക്രമണത്തിന് ശ്രമിച്ച 5 യുകെ പൗരന്‍മാരെ ജാമ്യത്തില്‍ വിട്ട് ഞെട്ടിച്ചു പോലീസ്
  • ഡീസല്‍ വില ലിറ്ററിന് 2 പൗണ്ട് വരെ എത്തുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഒഴിവായേക്കും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions