Don't Miss

ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു


തൃശ്ശൂരില്‍ സിനിമയെ വെല്ലുന്ന ക്വട്ടേഷന്‍ ആക്രമണം. തൃശ്ശൂരിലെ ലോഡ്ജില്‍ നിന്ന് യുവതിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നിലമ്പൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ കാമുകന്റെ ഭാര്യ നല്‍കിയ ക്വട്ടേഷനില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു.

തിരുപ്പൂര്‍ സ്വദേശിയാണ് യുവതിയുടെ കാമുകന്‍. ഇയാളുടെ കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തിട്ടുണ്ട്. നാലുദിവസം മുമ്പാണ് സംഭവം നടന്നത്. തിരുപ്പൂര്‍ സ്വദേശിയായ യുവാവും നിലമ്പൂര്‍ സ്വദേശിനിയും പ്രണയത്തിലായിരുന്നു. ഇവര്‍ തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഇവരുടെ ലൊക്കേഷന്‍ മനസ്സിലാക്കിയ യുവാവിന്റെ ഭാര്യ തമിഴ്‌നാട്ടിലെ ഒരു ക്വട്ടഷന്‍ സംഘത്തെ കൃത്യത്തിനായി നിയോഗിക്കുകയായിരുന്നു. പൊലീസ് ചമഞ്ഞാണ് ക്വട്ടേഷന്‍ സംഘം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതെന്നാണ് വിവരം.

ലോഡ്ജില്‍ അതിക്രമിച്ചു കയറി ക്വട്ടേഷന്‍ സംഘം യുവാവിനെയും കാമുകിയെയും ബലമായി കാറില്‍ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൈയും കാലും തുണികൊണ്ടു കെട്ടിയശേഷം വായില്‍ തുണി തിരുകിയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയത്.

യാത്രയിലുടനീളം യുവാവിനെ ക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ കൈയും കാലും പലയിടത്തായി ഒടിഞ്ഞ നിലയിലാണ്. ഇയാളെ തിരുപ്പൂരിനു സമീപമുള്ള ആശുപത്രിക്കു മുന്നില്‍ തള്ളിയശേഷം യുവതിയെ മറ്റൊരു കാറിലേക്കു മാറ്റി. പിന്നീടാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്.

നിലമ്പൂര്‍ സ്വദേശിനിയായ യുവതി മലപ്പുറത്ത് നല്‍കിയ പരാതി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാളെക്കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്നാണ് വിവരം.

  • ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions