നാട്ടുവാര്‍ത്തകള്‍

കോടിയേരി അനുസ്മരണ പരിപാടിയില്‍ പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്തില്ല



സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല് വര്‍ഷം. കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കാത്തതില്‍ കോടിയേരിയുടെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട് .

തലശ്ശേരിയിലെ അനുസ്മരണ സമ്മേളനം മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരിക്കും ഉദ്ഘാടനം ചെയ്യുക. പയ്യാമ്പലത്തെ പുഷ്പാര്‍ച്ചനയിലും ഇരുവരും എത്തില്ല. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇരുവരും കോടിയേരിയുടെ വീട്ടില്‍ എത്തിയിരുന്നു. പാര്‍ട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരില്‍ എത്താത്തതെന്നാണ് വിശദീകരണം.

നേരത്തെ കോടിയേരിയ്ക്കു നല്‍കേണ്ടിയിരുന്ന വിടവാങ്ങല്‍ യാത്രയയപ്പ് ചുരുക്കിയതിലും വിലാപയാത്ര ഒഴിവാക്കിയതിലും കുടുംബത്തിനു അതൃപ്തിയുണ്ടായിരുന്നു.

  • ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; SIR റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
  • പ്രണയനൈരാശ്യം: കോഴഞ്ചേരിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍
  • കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞ് പ്രതി
  • വിസ തട്ടിപ്പില്‍ പിടിയിലായ പാര്‍വതി മായ ഷാജിക്ക് ഇഡി കുരുക്കും
  • 'ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി ജിജി തോംസണ്‍
  • വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കുളു മണാലിയിലെത്തിയ മുന്‍ യുകെ മലയാളി ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന ദുരന്തം
  • തിരുവനന്തപുരം മൃഗശാല മാറ്റും; ആ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം: മുഖ്യമന്ത്രി
  • 'മാസപ്പടി ഡയറി'യില്‍ വി.ഡി. സതീശന്റെ പേരും; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്
  • ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പൊലീസ് ചമഞ്ഞെത്തി 17 കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
  • മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്: അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions