Don't Miss

ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണ ശ്രമം ധീരമായി ചെറുത്ത് വന്‍ ദുരന്തം ഒഴിവാക്കിയ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വാനോളം പ്രശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്മിത് മച്ചാറിനെ 'യഥാര്‍ത്ഥ നായകന്‍' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലാണ് ആകാശത്തുണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കിയതെന്നും വ്യക്തമാക്കി.

സംഭവത്തില്‍ ഗുരുതരമായി കുത്തേറ്റുവെങ്കിലും ധീരതയോടെ പോരാടി വിമാനത്തിന്റെ കോക്പിറ്റ് വാതില്‍ തുറന്നുകൊടുക്കാന്‍ സ്മിത് മച്ചാര്‍ തയ്യാറായതാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അക്രമിയെ കീഴ്‌പ്പെടുത്താന്‍ സഹായകമായത്.

എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലാണ് നെതന്യാഹു പൈലറ്റിന്റെ ധീരതയെ പ്രശംസിച്ചത്. കുത്തേറ്റ ഗുരുതരാവസ്ഥയിലും അദ്ദേഹം ചെറുത്തുനില്‍ക്കുകയും കോക്പിറ്റ് തുറക്കുകയും ചെയ്തു. ഇതോടെ യാത്രക്കാരും ക്രൂ അംഗങ്ങളും അകത്തുകയറി അക്രമിയെ കീഴടക്കുകയായിരുന്നു. ഇസ്രായേല്‍ പൗരന്മാരും മറ്റ് രാജ്യക്കാരും ഉള്‍പ്പെടെ 174 യാത്രക്കാരുടെ ജീവനാണ് അദ്ദേഹം രക്ഷിച്ചതെന്ന് വ്യക്തമാക്കിയ നെതന്യാഹു, അദ്ദേഹത്തിന് വേഗത്തില്‍ സൗഖ്യം ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ദുബായില്‍ നിന്ന് തെല്‍ അവീവിലേക്ക് പറന്ന വിമാനം അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്തിലെ ഒരു പൈലറ്റ് സഹപൈലറ്റിനെ കുത്തുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇസ്രായേലി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എന്നാല്‍ യാത്രക്കാര്‍ ഇടപെട്ട് അക്രമിയെ കീഴടക്കുകയായിരുന്നു.

തബൂക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്മിത് മച്ചാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ അടിയന്തര സാഹചര്യം ഉണ്ടായെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ഫ്‌ലൈ ദുബായ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പൈലറ്റുമാരുടെ വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ ഔദ്യോഗികമായി പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല. 15 വര്‍ഷത്തെ വ്യോമയാന പരിചയമുള്ള സ്മിത് മച്ചാര്‍ 2022-ലാണ് ഫ്‌ലൈ ദുബായില്‍ ചേരുന്നത്. ഇതിന് മുന്‍പ് സ്‌പൈസ് ജെറ്റിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്.

  • ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions