യു.കെ.വാര്‍ത്തകള്‍

ഒരാഴ്ചക്കിടെ രണ്ട് തവണ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ബാര്‍ക്ലേസ്; പിന്‍വലിച്ചത് ആയിരത്തിലേറെ ഡീലുകള്‍

കഴിഞ്ഞ മാസം ബ്രിട്ടീഷ് മോര്‍ട്ട്‌ഗേജ് വിപണിയില്‍ നിന്നും 5 ശതമാനത്തില്‍ താഴെയുള്ള ആയിരത്തിലേറെ ഡീലുകള്‍ പിന്‍വലിക്കപ്പെട്ടതായി കണക്കുകള്‍. ബോണ്ട് മാര്‍ക്കറ്റിലെ വിറ്റൊഴിയല്‍ പ്രതിഭാസം മൂലം ലെന്‍ഡര്‍മാര്‍ ഡീലുകള്‍ പുനഃക്രമീകരിക്കാനുള്ള തിരക്കിലാണ്.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ബാര്‍ക്ലേസ്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് ഉയര്‍ത്തുമെന്ന ആശങ്കയിലാണ് ലെന്‍ഡര്‍മാര്‍ പുതിയ നീക്കം നടത്തുന്നത്.

5 ശതമാനത്തില്‍ താഴെ ലഭിച്ചിരുന്ന രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ എണ്ണം സെപ്റ്റംബര്‍ ആദ്യം 630 ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് കേവലം അഞ്ചായാണ് ചുരുങ്ങിയിരിക്കുന്നതെന്ന് മണിഫാക്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് വര്‍ഷത്തെ ഫിക്‌സുകള്‍ ഇതേ കാലയളവില്‍ 638 എന്നതില്‍ നിന്നും കേവലം ഏഴായാണ് ചുരുങ്ങിയത്. ഇപ്പോള്‍ ലഭ്യമായ ഏറ്റവും ലാഭകരമായ അഞ്ച് വര്‍ഷത്തെ ഡീല്‍ സ്‌കിപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ 4.91 ശതമാനത്തിന്റേതാണ്. ഇതിന് 1995 പൗണ്ട് കംപ്ലീഷന്‍ ഫീയുണ്ട്.

യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ 4.93 ശതമാനത്തിന്റെ അഞ്ച് വര്‍ഷ ഡീലില്‍ 1495 പൗണ്ടും ഫീയാണുള്ളത്. എന്നാല്‍ ഇത് രണ്ട് 40% ഡെപ്പോസിറ്റുമായി വീട് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്കുള്ളതാണ്.

ശരാശരി നിരക്കുകള്‍ നോക്കുമ്പോള്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് 5.93 ശതമാനത്തിലും, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് 5.95 ശതമാനത്തിലുമാണ് ഇപ്പോള്‍ വിപണിയിലുള്ളതെന്നും മണിഫാക്‌സ് കൂട്ടിച്ചേര്‍ക്കുന്നു. പണപ്പെരുപ്പം തലപൊക്കുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും മറുഭാഗത്തുണ്ട്.

ആഗസ്റ്റില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ മോര്‍ട്ട്‌ഗേജുകളുടെ ഡിമാന്‍ഡ് 32 മാസത്തെ താഴ്ന്ന നിലയിലാണ്. ആഗസ്റ്റില്‍ പുതിയ വീട് വാങ്ങാനുള്ള കേവലം 54,918 മോര്‍ട്ട്‌ഗേജുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ഫെബ്രുവരിയില്‍ ഇറാന്‍ യുദ്ധം തുടങ്ങിയത് മുതല്‍ യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണവില വര്‍ദ്ധിച്ചതും, പലിശ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നതും ചേര്‍ന്നാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളെ ബാധിക്കാന്‍ തുടങ്ങിയത്.

അതേസമയം, ആഗസ്റ്റിലെ റീമോര്‍ട്ട്‌ഗേജിംഗ് അപ്രൂവല്‍ 34,000 ആയി കുറഞ്ഞു. ആഗസ്റ്റില്‍ പുതിയ മോര്‍ട്ട്‌ഗേജുകളുടെ പലിശ നിരക്ക് 4.60 ശതമാനമായി ഉയര്‍ന്നുവെന്ന് ബാങ്ക് കണ്ടെത്തി. കടമെടുപ്പ് ചെലവുകള്‍ ഉയരുന്നത് ഹൗസിംഗ് മേഖലയിലെ ഇടപാടുകളെ സാരമായി ബാധിക്കുകയാണ്.

  • ഹീത്രുവിലേക്ക് പറന്ന ഡബിള്‍ ഡക്കര്‍ എമിറേറ്റ്‌സ് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി
  • 25 വയസിന് താഴെയുള്ളവരുടെ പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കാന്‍ യുകെ
  • വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ താഴേക്ക്
  • വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • ഇയുവിലേക്കുള്ള മടക്കവും സജീവ പരിഗണനയില്‍; ബ്രക്‌സിറ്റ് നയം പുനഃപരിശോധിക്കുമെന്ന് ബേണ്‍ഹാം
  • എനര്‍ജി ബില്ലിലെ നാലു ശതമാനം വര്‍ധന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കും
  • യുകെയില്‍ മോര്‍ട്ട്‌ഗേജ് ഡിമാന്‍ഡില്‍ വന്‍ ഇടിവ്; ആവശ്യക്കാരുടെ എണ്ണം 32 മാസത്തെ താഴ്ചയില്‍
  • ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മരുന്നുക്ഷാമം പാരാസെറ്റാമോള്‍ ലഭ്യതയും ബുദ്ധിമുട്ടില്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി മൂന്ന് പ്രധാന ലെന്‍ഡര്‍മാര്‍
  • സന്ദര്‍ലാന്‍ഡില്‍ കാര്‍ പുഴയിലേക്ക് വീണു മൂന്ന് കൗമാരക്കാര്‍ മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions