യു.കെ.വാര്‍ത്തകള്‍

വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ താഴേക്ക്

ബ്രിട്ടന്റെ ജനസംഖ്യാ വര്‍ധനവ് 69.5 മില്ല്യണില്‍ തൊട്ടു. എങ്കിലും വളര്‍ച്ചാ നിരക്ക് കാര്യമായി കുറഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നെറ്റ് മൈഗ്രേഷന്‍ താഴ്ന്നതാണ് ഈ ഇടിവിന് പ്രധാന കാരണം. 2023-ല്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ ശേഷം നെറ്റ് മൈഗ്രേഷന്‍ സാരമായി താഴുന്നുവെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്ക്.

2025 മധ്യത്തില്‍ യുകെയില്‍ 69,483,939 പേര്‍ ജീവിക്കുന്നുവെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. 12 മാസം മുന്‍പത്തെ കണക്കുകളെ അപേക്ഷിച്ച് 227,665 പേരുടെ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍ വാര്‍ഷിക വര്‍ധന കേവലം 0.33 ശതമാനം മാത്രമാണ്. 1998ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാര്‍ഷിക നിരക്ക് വര്‍ധനവാണ് ഇത്. വിദേശ പൗരന്‍മാരുടെ യുകെയിലേക്കുള്ള വരവ് കുറഞ്ഞതോടെ നെറ്റ് മൈഗ്രേഷനില്‍ സാരമായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ജനസംഖ്യാ വര്‍ധന കുറയാന്‍ പ്രധാന കാരണമായിട്ടുള്ളത്.

2024-ല്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ വിസാ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഫലം കാണുന്നത്. 2025 മധ്യത്തില്‍ 652,400 ജനനങ്ങളാണ് നടന്നതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. നാല് ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഇതേ കാലയളവില്‍ 647,500 മരണങ്ങളും സംഭവിച്ചു.

  • ഹീത്രുവിലേക്ക് പറന്ന ഡബിള്‍ ഡക്കര്‍ എമിറേറ്റ്‌സ് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി
  • 25 വയസിന് താഴെയുള്ളവരുടെ പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കാന്‍ യുകെ
  • വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • ഒരാഴ്ചക്കിടെ രണ്ട് തവണ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ബാര്‍ക്ലേസ്; പിന്‍വലിച്ചത് ആയിരത്തിലേറെ ഡീലുകള്‍
  • ഇയുവിലേക്കുള്ള മടക്കവും സജീവ പരിഗണനയില്‍; ബ്രക്‌സിറ്റ് നയം പുനഃപരിശോധിക്കുമെന്ന് ബേണ്‍ഹാം
  • എനര്‍ജി ബില്ലിലെ നാലു ശതമാനം വര്‍ധന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കും
  • യുകെയില്‍ മോര്‍ട്ട്‌ഗേജ് ഡിമാന്‍ഡില്‍ വന്‍ ഇടിവ്; ആവശ്യക്കാരുടെ എണ്ണം 32 മാസത്തെ താഴ്ചയില്‍
  • ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മരുന്നുക്ഷാമം പാരാസെറ്റാമോള്‍ ലഭ്യതയും ബുദ്ധിമുട്ടില്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി മൂന്ന് പ്രധാന ലെന്‍ഡര്‍മാര്‍
  • സന്ദര്‍ലാന്‍ഡില്‍ കാര്‍ പുഴയിലേക്ക് വീണു മൂന്ന് കൗമാരക്കാര്‍ മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions