യു.കെ.വാര്‍ത്തകള്‍

25 വയസിന് താഴെയുള്ളവരുടെ പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കാന്‍ യുകെ

തൊഴില്‍ ചെയ്യാന്‍ പിന്തുണയ്ക്കായി ക്ഷേമ ആനുകൂല്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 25 വയസിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന പ്രധാന വൈകല്യ ആനുകൂല്യങ്ങളില്‍ ഒന്നായ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ് (പിഐപി )ഒഴിവാക്കി, പകരം തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന കോടിക്കണക്കിന് പൗണ്ടിന്റെ പുതിയ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് നീക്കം.

കൂടുതല്‍ ആനുകൂല്യ ഗുണഭോക്താക്കളെ തൊഴില്‍ മേഖലയിലേക്ക് തിരിച്ചെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എന്നാല്‍ നീക്കം രാഷ്ട്രീയമായി വലിയ വെല്ലുവിളികള്‍ക്ക് വഴിവെച്ചേക്കാം. കഴിഞ്ഞ വര്‍ഷം ക്ഷേമ ആനുകൂല്യങ്ങളില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ലേബര്‍ എംപിമാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

രോഗികള്‍ക്കും വൈകല്യമുള്ളവര്‍ക്കും അധിക പിന്തുണാ ചെലവുകള്‍ക്കായി നല്‍കുന്ന, വരുമാനപരിധി അടിസ്ഥാനമാക്കിയല്ലാത്ത ആനുകൂല്യമാണ് പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ് പുതിയ പരിഷ്‌കരണങ്ങളില്‍ ഇതിന്റെ ഘടനയിലും അര്‍ഹതാ മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തുമോ എന്നതും അന്തിമ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം വ്യക്തമാകും.

  • ഹീത്രുവിലേക്ക് പറന്ന ഡബിള്‍ ഡക്കര്‍ എമിറേറ്റ്‌സ് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി
  • വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ താഴേക്ക്
  • വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • ഒരാഴ്ചക്കിടെ രണ്ട് തവണ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ബാര്‍ക്ലേസ്; പിന്‍വലിച്ചത് ആയിരത്തിലേറെ ഡീലുകള്‍
  • ഇയുവിലേക്കുള്ള മടക്കവും സജീവ പരിഗണനയില്‍; ബ്രക്‌സിറ്റ് നയം പുനഃപരിശോധിക്കുമെന്ന് ബേണ്‍ഹാം
  • എനര്‍ജി ബില്ലിലെ നാലു ശതമാനം വര്‍ധന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കും
  • യുകെയില്‍ മോര്‍ട്ട്‌ഗേജ് ഡിമാന്‍ഡില്‍ വന്‍ ഇടിവ്; ആവശ്യക്കാരുടെ എണ്ണം 32 മാസത്തെ താഴ്ചയില്‍
  • ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മരുന്നുക്ഷാമം പാരാസെറ്റാമോള്‍ ലഭ്യതയും ബുദ്ധിമുട്ടില്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി മൂന്ന് പ്രധാന ലെന്‍ഡര്‍മാര്‍
  • സന്ദര്‍ലാന്‍ഡില്‍ കാര്‍ പുഴയിലേക്ക് വീണു മൂന്ന് കൗമാരക്കാര്‍ മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions