യു.കെ.വാര്‍ത്തകള്‍

ഹീത്രുവിലേക്ക് പറന്ന ഡബിള്‍ ഡക്കര്‍ എമിറേറ്റ്‌സ് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി

ദുബായില്‍ നിന്നും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എമിറേറ്റ്‌സിന്റെ എയര്‍ബസ് എ 380 വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചു വിട്ടു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. അഞ്ഞൂറിലധികം സീറ്റുകളുള്ള, എയര്‍ബസ് എ 380 -800 ന്റെ ഇ കെ 31 വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം രാവിലെ ഏഴര മണിക്കാണ് യാത്ര തിരിച്ചത്. ഏഴ് മണിക്കൂര്‍ 20 മിനിറ്റ് യാത്രയാണ് ഹീത്രൂവിലേക്കുള്ളത്.

യാത്ര ആരംഭിച്ച് ആറ് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, യൂറോപ്യന്‍ വ്യോമമേഖലയിലൂടെ 40,000 അടി ഉയരത്തില്‍ പറക്കവെ ആയിരുന്നു അടിയന്തര ലാന്‍ഡിംഗിനുള്ള കോഡ് സന്ദേശം വിമാനത്തില്‍ നിന്നും അയച്ചത്. അധികം താമസിയാതെ പറക്കുന്ന ഉയരത്തില്‍ നിന്നും താഴേക്ക് വന്ന ഡബിള്‍ ഡെക്കര്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്ക് വഴി തിരിച്ചുവിടാന്‍ അനുമതി തേടുകയായിരുന്നു. ചില ഓപ്പറേഷണല്‍ കാരണങ്ങളാലായിരുന്നു ഇത് വേണ്ടിവന്നതെന്നാണ് എമിറേറ്റ്‌സ് പിന്നീട് വിശദീകരിച്ചത്. ഒരു യാത്രക്കാരനുമായി ബന്ധപ്പെട്ട മെഡിക്കല്‍ എമര്‍ജന്‍സിയായിരുന്നു വിമാനം വഴിതിരിച്ചു വിടാനും അടിയന്തരമായി നിലത്തിറക്കാനും കാരണമായത് എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്.

ഉച്ചയോടെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ 25L റണ്‍വേയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം, തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി. അടിയന്തരമായി ഇറങ്ങിയ വിമാനത്തില്‍ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും, അസുഖ ബാധിതനായ യാത്രക്കാരനെ തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുന്നതിനായി അധികൃതര്‍ മറ്റൊരു യാത്രാക്രമീകരണം ഒരുക്കുകയും, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് വൈകീട്ടോടെ വിമാനം ലണ്ടനിലേക്ക് യാത്ര തുടരുകയും ചെയ്തു.

  • 25 വയസിന് താഴെയുള്ളവരുടെ പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കാന്‍ യുകെ
  • വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ താഴേക്ക്
  • വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • ഒരാഴ്ചക്കിടെ രണ്ട് തവണ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ബാര്‍ക്ലേസ്; പിന്‍വലിച്ചത് ആയിരത്തിലേറെ ഡീലുകള്‍
  • ഇയുവിലേക്കുള്ള മടക്കവും സജീവ പരിഗണനയില്‍; ബ്രക്‌സിറ്റ് നയം പുനഃപരിശോധിക്കുമെന്ന് ബേണ്‍ഹാം
  • എനര്‍ജി ബില്ലിലെ നാലു ശതമാനം വര്‍ധന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കും
  • യുകെയില്‍ മോര്‍ട്ട്‌ഗേജ് ഡിമാന്‍ഡില്‍ വന്‍ ഇടിവ്; ആവശ്യക്കാരുടെ എണ്ണം 32 മാസത്തെ താഴ്ചയില്‍
  • ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മരുന്നുക്ഷാമം പാരാസെറ്റാമോള്‍ ലഭ്യതയും ബുദ്ധിമുട്ടില്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി മൂന്ന് പ്രധാന ലെന്‍ഡര്‍മാര്‍
  • സന്ദര്‍ലാന്‍ഡില്‍ കാര്‍ പുഴയിലേക്ക് വീണു മൂന്ന് കൗമാരക്കാര്‍ മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions