ചരമം

സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു

സൗദി അറേബ്യയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ നഴ്‌സുമാരും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തില്‍ മരിച്ചത്. കോട്ടയം അയര്‍ക്കുന്നം സ്വദേശി ജെയ്‌സിമോള്‍ മാത്യു(36), കോട്ടയം കുറുമുള്ളൂര്‍ ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍.

തമിഴ്നാട്ടിലെ അണ്ണാ സത്യ നഗര്‍ സ്വദേശിനിയായ വിജയലക്ഷ്മി ജഗദീഷും തഞ്ചാവൂര്‍ പട്ടുക്കോട്ട സ്വദേശിനിയായ ഹെപ്സിബ ദേവമണിയുമാണ് മരിച്ച മറ്റ് നഴ്സുമാര്‍. തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച നഴ്‌സുമാര്‍. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായ സൗദി പൗരനും മരിച്ചു.

അവധി ദിവസമായ ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിംഗിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സൗദിയിലെ തായിഫ്-റാനിയ റോഡില്‍ വച്ചായിരുന്നു സംഭവം. റാനിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെവെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

സൗദി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡിസ്പന്‍സറികളില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അല്‍ഗഫയിലാണ് ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്. മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions