യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററില്‍ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണ പദ്ധതി; 2 ഇറാന്‍ സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തി


മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ രണ്ട് ഇറാന്‍ സ്വദേശികള്‍ക്കെതിരെ ബ്രിട്ടീഷ് പൊലീസ് കുറ്റം ചുമത്തി. സാല്‍ഫോര്‍ഡില്‍ താമസിക്കുന്ന റഹ്‌മാന്‍ സലേഹി (34), ലിവര്‍പൂളില്‍ താമസിക്കുന്ന സലാം അഹ്‌മദ്യാന്‍ (36) എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

മാഞ്ചസ്റ്ററിലെ ജൂത കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ ആരോപണം. ഇതിനായി വീട്ടില്‍ നിര്‍മിക്കാവുന്ന ബോംബിനുള്ള സാമഗ്രികളും ശേഖരിച്ചതായും ആക്രമണത്തിനുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്തി നിരീക്ഷണം നടത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി.

മൂന്നാമതൊരാളുമായി പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. ജൂതരുടെ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് രണ്ടാഴ്ച മുമ്പ് ഞായറാഴ്ച മാഞ്ചസ്റ്ററിലെ തെരുവില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഭീകരവിരുദ്ധ പൊലീസും എംഐ5ഉം സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.

അതിനിടെ, ഗ്ലോസ്റ്റര്‍ഷെയറിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് സൈനിക താവളത്തിന് സമീപം അഞ്ച് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിലും ഇറാന് ബന്ധമുണ്ടെന്ന സംശയം പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം നേരത്തെ ഉന്നയിച്ചിരുന്നു.

എന്നാല്‍ മാഞ്ചസ്റ്റര്‍ കേസും ഫെയര്‍ഫോര്‍ഡ് സംഭവവും തമ്മില്‍ ബന്ധമില്ലെന്ന് ബ്രിട്ടീഷ് ഭീകരവിരുദ്ധ വിഭാഗം വ്യക്തമാക്കി. ഇറാനില്‍നിന്ന് ബ്രിട്ടന് നേരിടേണ്ടിവരുന്ന ഭീഷണികള്‍ ഗൗരവമായി കാണുന്നുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഭീകരവിരുദ്ധ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു.

  • ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍: യുകെയില്‍ ഭവനവില താഴേക്ക്
  • മലയാളി സംഗീത അധ്യാപകന് ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാരം
  • ഹീത്രുവിലേക്ക് പറന്ന ഡബിള്‍ ഡക്കര്‍ എമിറേറ്റ്‌സ് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി
  • 25 വയസിന് താഴെയുള്ളവരുടെ പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കാന്‍ യുകെ
  • വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ താഴേക്ക്
  • വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • ഒരാഴ്ചക്കിടെ രണ്ട് തവണ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ബാര്‍ക്ലേസ്; പിന്‍വലിച്ചത് ആയിരത്തിലേറെ ഡീലുകള്‍
  • ഇയുവിലേക്കുള്ള മടക്കവും സജീവ പരിഗണനയില്‍; ബ്രക്‌സിറ്റ് നയം പുനഃപരിശോധിക്കുമെന്ന് ബേണ്‍ഹാം
  • എനര്‍ജി ബില്ലിലെ നാലു ശതമാനം വര്‍ധന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കും
  • യുകെയില്‍ മോര്‍ട്ട്‌ഗേജ് ഡിമാന്‍ഡില്‍ വന്‍ ഇടിവ്; ആവശ്യക്കാരുടെ എണ്ണം 32 മാസത്തെ താഴ്ചയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions