വിദേശം

ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തിലെ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു. സുരക്ഷയാണ് പ്രധാനം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്‌ലൈദുബായ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. 180 യാത്രക്കാരുമായി ടെല്‍ അവീവിലേക്ക് പോയ വിമാനത്തിന്റെ കോക്പിറ്റില്‍ വച്ച് പൈലറ്റിനെ സഹപൈലറ്റ് കുത്തുകയും വിമാനം ഇസ്രായേലിലേക്ക് ഇടിച്ചിറക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കോക്പിറ്റിനുള്ളില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വെച്ച് ഒമാനി സ്വദേശിയായ സഹപൈലറ്റ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരിക്കേറ്റിട്ടും ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച സ്മിത് മച്ചാര്‍, കോക്പിറ്റ് വാതില്‍ തുറക്കാനുള്ള മെക്കാനിസം പ്രവര്‍ത്തിപ്പിക്കുകയും യാത്രക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വാതില്‍ തുറന്നതോടെ തൊട്ടടുത്തുള്ള സീറ്റുകളിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറി സഹപൈലറ്റിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് ഓഫ്-ഡ്യൂട്ടി പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. ക്യാപ്റ്റന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

  • ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
  • ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions