യു.കെ.വാര്‍ത്തകള്‍

മലയാളി സംഗീത അധ്യാപകന് ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാരം

ബ്രിട്ടനില്‍ സംഗീതാധ്യാപകനായി പ്രവര്‍ത്തിക്കുന്ന മലയാളിയായ ജെബി ജോസഫിന് ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയുടെ 2026 ഡോ. ജെയ്ന്‍ നോളന്‍ ഇന്നോവേഷന്‍ ആന്‍ഡ് എന്റര്‍പ്രൈസസ് അവാര്‍ഡ്.

സംഗീതവിദ്യാഭ്യാസത്തെയും സംരംഭകത്വത്തെയും ബന്ധിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയുടെ ഈ അംഗീകാരം ലഭിച്ചത്.

ഡോ ജെയ്ന്‍ നോളന്‍ എംബിഇ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ അക്കാദമിക്കും എന്റര്‍പ്രെണറുമാണ്. MBE എന്നത് 'Member of the Order of the British Empire' എന്ന ബ്രിട്ടീഷ് ദേശീയ ബഹുമതിയാണ്. സേവനങ്ങളെ മാനിച്ചാണ് Dr Jane Nolanയ്ക്ക് ഈ ബഹുമതി ലഭിച്ചത്.

2020ല്‍ ആരംഭിച്ച PianoWithJebby എന്ന ഓണ്‍ലൈന്‍ സംഗീതപഠന സംരംഭത്തിലൂടെ ജെബി അഞ്ച് ഭൂഖണ്ഡങ്ങളിലായി 400ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. തുടര്‍ന്ന് ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ സംഗീതവിദ്യാഭ്യാസത്തില്‍ മാസ്റ്റേഴ്‌സ് പഠിക്കുന്നതിനിടെ UK music education provider ആയ The Maestro Onlineനൊപ്പം നടത്തിയ internshipല്‍ സ്ഥാപനത്തിന്റെ ഇന്ത്യയിലേക്കുള്ള വിപുലീകരണം, ഇന്ത്യന്‍ സംഗീത repertoire, Indian artistsനെ ഉള്‍പ്പെടുത്തിയ masterclass ആശയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.

ഈ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡ് ലഭിക്കുന്നതിലേക്ക് നയിച്ചതെന്ന് ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക പ്രസിദ്ധീകരണം വ്യക്തമാക്കുന്നു.

ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയിലെ Master's in Music പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജെബി ഇപ്പോള്‍ ബ്രിട്ടനിലെ ഒരു പ്രശസ്ത boarding schoolല്‍ സംഗീതം പഠിപ്പിക്കുകയാണ്. Piano teachingനൊപ്പം choir, chapel music, instrumental ensembles, graded music examinations, music scholarship preparation തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. Music Technology, World Music, Indian music, cross-cultural repertoire എന്നിവയെ കുട്ടികളുടെ സംഗീതപഠനവുമായി ബന്ധിപ്പിക്കുന്ന പുതിയ ആശയങ്ങളും സ്‌കൂള്‍ സാഹചര്യത്തില്‍ വികസിപ്പിച്ചുവരുന്നു.

കേരളത്തില്‍ ആരംഭിച്ച സംഗീതപഠന-അധ്യാപന യാത്ര ഇന്ന് ബ്രിട്ടനിലെ കുട്ടികളുടെ സംഗീതവിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നതും ഈ യാത്രയിലെ ശ്രദ്ധേയമായ മറ്റൊരു അധ്യായമാണ്.

ജെബിയുടെ യാത്രയ്ക്ക് മറ്റൊരു പ്രത്യേകതയും ഉണ്ട്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പശ്ചാത്തലത്തില്‍ നിന്ന് സംഗീതവിദ്യാഭ്യാസ രംഗത്തേക്ക് വഴിമാറിയ അദ്ദേഹം, തന്റെ കരിയര്‍ പൂര്‍ണമായും സംഗീതത്തിലേക്ക് തിരിച്ച് അധ്യാപനം, performance, composition, music education entrepreneurship എന്നിവയെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ്.

സംഗീതാധ്യാപനത്തിനൊപ്പം മലയാളത്തില്‍ ഏതാനും ഗാനങ്ങള്‍ സംഗീതസംവിധാനം ചെയ്തിട്ടുള്ള ജെബി പെര്‍ഫോമന്‍സ് രംഗത്തും സജീവമാണ്.

  • ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍: യുകെയില്‍ ഭവനവില താഴേക്ക്
  • മാഞ്ചസ്റ്ററില്‍ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണ പദ്ധതി; 2 ഇറാന്‍ സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തി
  • ഹീത്രുവിലേക്ക് പറന്ന ഡബിള്‍ ഡക്കര്‍ എമിറേറ്റ്‌സ് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി
  • 25 വയസിന് താഴെയുള്ളവരുടെ പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കാന്‍ യുകെ
  • വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ താഴേക്ക്
  • വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • ഒരാഴ്ചക്കിടെ രണ്ട് തവണ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് ബാര്‍ക്ലേസ്; പിന്‍വലിച്ചത് ആയിരത്തിലേറെ ഡീലുകള്‍
  • ഇയുവിലേക്കുള്ള മടക്കവും സജീവ പരിഗണനയില്‍; ബ്രക്‌സിറ്റ് നയം പുനഃപരിശോധിക്കുമെന്ന് ബേണ്‍ഹാം
  • എനര്‍ജി ബില്ലിലെ നാലു ശതമാനം വര്‍ധന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കും
  • യുകെയില്‍ മോര്‍ട്ട്‌ഗേജ് ഡിമാന്‍ഡില്‍ വന്‍ ഇടിവ്; ആവശ്യക്കാരുടെ എണ്ണം 32 മാസത്തെ താഴ്ചയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions