അസോസിയേഷന്‍

'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്

ലണ്ടന്‍: സംഗീതപ്രേമികള്‍ക്കായി കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ 'ലളിതം സുലളിതം'എന്ന പേരില്‍ പ്രത്യേക സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 10 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഈസ്റ്റ് ഹാമിലെ ഗുരുമിഷന്‍ ഹാളിലാണ് പരിപാടി. ശുദ്ധവും ലളിതവുമായ സംഗീതം ആസ്വദിക്കുന്നതിനൊപ്പം സംഗീതത്തിന്റെ വിവിധ തലങ്ങളെ അടുത്തറിയാനും, ഗായകര്‍ക്കും സംഗീത വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്‍മാര്‍ക്കും പ്രയോജനപ്പെടുന്ന അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും അവസരമൊരുക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

സംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് സംഗീതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ഈ പ്രത്യേക സന്ധിയിലേക്ക് കലാഭവന്‍ ലണ്ടന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

തീയതി: ഒക്ടോബര്‍ 10, ശനിയാഴ്ച

സമയം: വൈകിട്ട് 6 മണി

വേദി: ഗുരുമിഷന്‍ ഹാള്‍, ഈസ്റ്റ് ഹാം, ലണ്ടന്‍


കൂടുതല്‍ വിവരങ്ങള്‍ക്ക്: 07841 613973 | Kalabhavanlondon@gmail.com

  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  • പതിനേഴാമത് യുക്മ ദേശീയ കലാമേള ചെല്‍ട്ടന്‍ഹാമില്‍ നവംബര്‍ 7 ശനിയാഴ്ച
  • കെന്റ് ഹിന്ദു സമാജം ഓണാഘോഷം 2026 സെപ്റ്റംബര്‍ 26ന് ചാത്തത്തില്‍
  • വിഭവസമൃദ്ധമായ സദ്യയും കലാവിരുന്നുകളുമായി ലിവര്‍പൂളില്‍ ലിമയുടെ വമ്പന്‍ ഓണാഘോഷം
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions