ചരമം

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു

യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി. കോട്ടയം അയര്‍ക്കുന്നം കല്ലെത്തറ കിഴക്കേതില്‍ തങ്കച്ചന്റെയും ലിസിയുടെയും മകന്‍ വിനു പോള്‍ (37) ആണ് വിടപറഞ്ഞത്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിച്ചിരുന്ന വിനു നാട്ടില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കടുത്ത വയറുവേദനയെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് യുകെയില്‍ ചികിത്സ തേടിയിരുന്നെങ്കിലും പരിശോധനകളില്‍ രോഗം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ജൂലൈ അവസാനത്തോടെ നാട്ടിലെത്തിയ വിനു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി നടത്തിയ വിശദമായ പരിശോധനയിലാണ് കാന്‍സര്‍ അവസാന ഘട്ടത്തിലാണെന്ന് കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ശനിയാഴ്ച യുകെ സമയം വൈകിട്ട് നാലോടെയായിരുന്നു അന്ത്യം.

സൗദിയില്‍നിന്ന് കുടുംബസമേതം സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് എത്തിയിട്ട് അധികകാലമായിരുന്നില്ല. ഭാര്യ ഷെറിന്‍ നോര്‍ത്ത് മിഡ്ലാന്‍ഡ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐസിയുവില്‍ നഴ്സായി ജോലി ചെയ്യുന്നു. വിനു ഇതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.

വിനു ചികിത്സയ്ക്കായി നാട്ടിലെത്തിയതിന് പിന്നാലെ ഭാര്യയും മക്കളും ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബം നിലവില്‍ നാട്ടിലാണ്.

ആറുമാനൂര്‍ വേലുകുന്നേല്‍ കുടുംബാംഗമായ ഷെറിന്‍ വിനുവാണ് ഭാര്യ. മക്കള്‍: യൊഹാന്‍ വിനു, നഥാന്‍ വിനു, ഇഹാന്‍ വിനു. സംസ്‌കാരം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടത്തി.



  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions