യു.കെ.വാര്‍ത്തകള്‍

നനീട്ടനിലെ ജെനി ജോളിയുടെ വിയോഗത്തിന്റെ വേദനയില്‍ മലയാളിസമൂഹം

യുകെയിലെ വാര്‍വിക്ഷയറിലെ നനീട്ടനിലെ ജെനി ജോളിയുടെ വിയോഗത്തിന്റെ വേദനയില്‍ മലയാളിസമൂഹം. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയില്‍ വീട്ടില്‍ നിതിന്‍ വര്‍ഗീസിന്റെ ഭാര്യ ജെനി ജോളി ജോണ്‍സര്‍(35) ആണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസ് ജോണ്‍സന്റെയും ജോളമ്മ ജോണ്‍സന്റെയും ഏക മകളായിരുന്നു. മക്കള്‍ ഏഴു വയസുള്ള നഥാനിയേല്‍, നാലു വയസുകാരി ജോവാന.

നാട്ടില്‍ ഡെന്റല്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ജെനി 2023 ലാണ് വെയില്‍സിലെ സ്വാന്‍സി യൂണിവേഴ്‌സിറ്റിയില്‍ എംഎസ് സി പബ്ലിക് ഹെല്‍ത്ത് പഠനത്തിനായി യുകെയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലെ നനീട്ടനില്‍ ഡെന്റല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുകയും മൂന്നുവര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലി തുടരുകയുമായിരുന്നു.

ആറു മാസം മുമ്പാണ് ജെനിക്ക് ലുക്കീമിയ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സകള്‍ നടന്നുവരികയും ആരോഗ്യനില മെച്ചപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വീണ്ടും ആരോഗ്യപ്രശ്‌നമുണ്ടായത്. രണ്ട് ദിവസം മുമ്പ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് നനീട്ടനിലെ ജോര്‍ജ് എലിയറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം വൈകീട്ട് ജെനി മരണത്തിന് കീഴടങ്ങി.

അഞ്ചു മാസം മുമ്പ് മാതാപിതാക്കള്‍ യുകെയിലെത്തിയിരുന്നു. ഏക മകളുടെ വേര്‍പാടില്‍ തീരാ വേദനയിലാണ് മാതാപിതാക്കള്‍. മിഡ്‌ലാന്‍ഡ്‌സിലെ ഹെര്‍മ്മോന്‍ മാര്‍ത്തോമ്മാ പള്ളിയിലെ അംഗങ്ങളാണ് നിതിനും കുടുംബവും .ജെനിയുടെ കുടുംബത്തിന് പിന്തുണയായി നനീട്ടനിലെ മലയാളി കൂട്ടായ്മയായ നന്മയും യുക്മ അംഗങ്ങളും ഒപ്പമുണ്ട്.

സംസ്‌കാരം നാട്ടില്‍ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. യുകെയിലെ പൊതു ദര്‍ശനവും നാട്ടിലെ സംസ്‌കാര തിയതിയും പിന്നീട് അറിയിക്കുമെന്നു കുടുംബം വ്യക്തമാക്കി.

  • വിദേശ ജോലിക്കാര്‍ക്ക് വിസ കൊടുക്കാന്‍ അപേക്ഷിച്ച് മന്ത്രിമാര്‍
  • ബെല്‍ഫാസ്റ്റില്‍ മലയാളി വൈദികന്റെ വീട്ടില്‍ മോഷണം ; പണവും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ നഷ്ടമായി
  • പൈലറ്റിന്റെ പദ്ധതി വിമാനം റാഞ്ചി ടെല്‍ അവീവ് വിമാനത്താവളത്തിലോ, ടവര്‍ കോംപ്ലക്‌സിലോ ഇടിച്ചിറക്കാന്‍
  • ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍: യുകെയില്‍ ഭവനവില താഴേക്ക്
  • മലയാളി സംഗീത അധ്യാപകന് ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാരം
  • മാഞ്ചസ്റ്ററില്‍ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണ പദ്ധതി; 2 ഇറാന്‍ സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തി
  • ഹീത്രുവിലേക്ക് പറന്ന ഡബിള്‍ ഡക്കര്‍ എമിറേറ്റ്‌സ് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി
  • 25 വയസിന് താഴെയുള്ളവരുടെ പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കാന്‍ യുകെ
  • വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ താഴേക്ക്
  • വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions