യു.കെ.വാര്‍ത്തകള്‍

വിദേശ ജോലിക്കാര്‍ക്ക് വിസ കൊടുക്കാന്‍ അപേക്ഷിച്ച് മന്ത്രിമാര്‍

വിദേശ ജോലിക്കാരെ നിയന്ത്രിക്കുന്നതിന്റെ തിരിച്ചടി രൂക്ഷമാവുന്നു. തദ്ദേശീയരെ ഉപയോഗിച്ച് വേക്കന്‍സികള്‍ നിറയ്ക്കാന്‍ കഴിയാതെ പോകുന്നതിനാല്‍ വിദേശ ജോലിക്കാര്‍ വിസ അനുവദിക്കാന്‍ ആവശ്യപ്പെട്ട് ക്യാബിനറ്റ് മന്ത്രിമാര്‍ തനിക്ക് മുന്നില്‍ അപേക്ഷയുമായി എത്താറുണ്ടെന്ന് ഹോം സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

ജോലിക്കാര്‍ക്ക് അടിയന്തര ക്ഷാമം നേരിടുമ്പോള്‍ വിദേശ ജീവനക്കാരെ കണ്ടെത്താന്‍ അനുമതി തേടി ലേബര്‍ ഗവണ്‍മെന്റിലെ ക്യാബിനറ്റ് മന്ത്രിമാര്‍ തനിക്ക് മുന്നിലേക്ക് എത്താറുണ്ടെന്ന് ഹോം സെക്രട്ടറി പറയുന്നു. ബ്രിട്ടനില്‍ നിലവിലുള്ള ജോലിക്കാരെ പരിശീലിപ്പിച്ച് എടുക്കുന്നതിന് പകരം വിവിധ വകുപ്പുകള്‍ കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

'വിവിധ വകുപ്പ് മന്ത്രിമാര്‍ ഓരോ ആഴ്ചയും വിസ നല്‍കാന്‍ അപേക്ഷയുമായി വരാറുണ്ട്. 10 വെല്‍ഡര്‍മാര്‍ക്ക് ഉള്ള വിസ ലഭ്യമാക്കണം എന്ന് തുടങ്ങുന്ന ആവശ്യങ്ങളാണ് വരാറുള്ളത്', മഹ്മൂദ് 'ദി റെസ്റ്റ് ഈസ് പൊളിറ്റിക്‌സ്' പോഡ്കാസ്റ്റില്‍ പറഞ്ഞു. 10 വെല്‍ഡര്‍മാരെ കിട്ടാന്‍ ബ്രിട്ടനില്‍ ഇത്ര ബുദ്ധിമുട്ടുണ്ടോയെന്ന് താന്‍ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാരണം എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ലിവറായി അത് മാറിയിരിക്കുന്നു. വളരെ ആവശ്യമുള്ളത് കൊണ്ടാണ് എന്ന് മന്ത്രിമാര്‍ പറയും. അവിടെയാണ് നമുക്ക് നിയന്ത്രണം ആവശ്യമായി വരുന്നത്, ഷബാന മഹ്മൂദ് ചൂണ്ടിക്കാണിക്കുന്നു.

  • ബെല്‍ഫാസ്റ്റില്‍ മലയാളി വൈദികന്റെ വീട്ടില്‍ മോഷണം ; പണവും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ നഷ്ടമായി
  • നനീട്ടനിലെ ജെനി ജോളിയുടെ വിയോഗത്തിന്റെ വേദനയില്‍ മലയാളിസമൂഹം
  • പൈലറ്റിന്റെ പദ്ധതി വിമാനം റാഞ്ചി ടെല്‍ അവീവ് വിമാനത്താവളത്തിലോ, ടവര്‍ കോംപ്ലക്‌സിലോ ഇടിച്ചിറക്കാന്‍
  • ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍: യുകെയില്‍ ഭവനവില താഴേക്ക്
  • മലയാളി സംഗീത അധ്യാപകന് ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാരം
  • മാഞ്ചസ്റ്ററില്‍ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണ പദ്ധതി; 2 ഇറാന്‍ സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തി
  • ഹീത്രുവിലേക്ക് പറന്ന ഡബിള്‍ ഡക്കര്‍ എമിറേറ്റ്‌സ് വിമാനം അടിയന്തരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി
  • 25 വയസിന് താഴെയുള്ളവരുടെ പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കാന്‍ യുകെ
  • വിദേശ പൗരന്‍മാരുടെ വരവ് കുറച്ച് വിസാ നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ താഴേക്ക്
  • വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions