യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് പതിച്ചു; അടിയന്തര ലാന്‍ഡിംഗ്

ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന വിമാനത്തിലെ ക്യാപ്റ്റനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് വിമാനം റാഞ്ചാന്‍ ശ്രമിച്ച സംഭവങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് വീണ്ടും ആകാശത്ത് ആശങ്ക. ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനമാണ് പൊടുന്നനെ 28,000 അടി താഴേക്ക് പതിച്ചത്. ഫ്‌ളൈദുബായ് വിമാനത്തിലെ അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികതകരാറാണ് ഈ അപകടാവസ്ഥയിലേക്ക് നയിച്ചത്.

ഷിക്കാഗോയിലെ ഒ'ഹാരെ വിമാനത്താവളത്തിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് സാങ്കേതികപ്രശ്‌നം നേരിട്ടതോടെയാണ് എമര്‍ജന്‍സി പ്രഖ്യാപിച്ചത്. വിമാനത്തിലെ ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് ചാടിയതോടെ യാത്രക്കാര്‍ ആശങ്കയിലായെങ്കിലും തിരിച്ചുവിട്ട വിമാനം ലണ്ടന്‍ ഹീത്രൂവില്‍ സുരക്ഷിതമായി ഇറങ്ങി.

യാത്ര ഒരു മണിക്കൂര്‍ പിന്നിട്ട ശേഷമാണ് വിമാനത്തിന് ആള്‍ട്ടിറ്റിയൂഡ് നഷ്ടമായത്. ഇതോടെ വിമാനം ടര്‍ബുലന്‍സില്‍ പെട്ടു. വിമാനം 10,000 അടിയിലേക്ക് എത്തിയതോടെ പൈലറ്റുമാര്‍ 7700 എമര്‍ജന്‍സി അലേര്‍ട്ട് പുറപ്പെടുവിച്ചു. ഇതിന് ശേഷമാണ് യാത്ര അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിട്ടത്.

ഭാരം കുറയ്ക്കാനായി പൈലറ്റുമാര്‍ വിമാനത്തിലെ ഇന്ധനം എരിയിച്ചു കളഞ്ഞ ശേഷമാണ് വൈകുന്നേരം 5 മണിയോടെ സാധാരണ ലാന്‍ഡിംഗ് നടത്തിയത്. പൈലറ്റുമാര്‍ മികച്ച രീതിയില്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തതിനാല്‍ പെട്ടെന്ന് വിമാനം താഴേക്ക് പോയതൊന്നും അത്രക്ക് പ്രശ്‌നമായി തോന്നിയില്ലെന്ന് ഒരു യാത്രക്കാരര്‍ പറഞ്ഞു.

  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  • ചെറുബോട്ടുകളിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നതായി ഹോം സെക്രട്ടറി
  • ലണ്ടനിലെ ഇസ്രയേല്‍ എംബസിയില്‍ ആക്രമണത്തിന് ശ്രമിച്ച കുവൈത്ത് സ്വദേശിയ്ക്കു ജീവപര്യന്തം
  • വിദേശ ജോലിക്കാര്‍ക്ക് വിസ കൊടുക്കാന്‍ അപേക്ഷിച്ച് മന്ത്രിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions