യു.കെ.വാര്‍ത്തകള്‍

ചെറുബോട്ടുകളിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നതായി ഹോം സെക്രട്ടറി

ഫ്രാന്‍സില്‍ നിന്നും ചെറുബോട്ടുകളില്‍ കയറി യുകെയിലേക്ക് എത്തുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും യാത്രയില്‍ ബലാത്സംഗത്തിന് ഇരകളാകുന്നുവെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. യുകെയിലേക്കുള്ള ബോട്ടുകളില്‍ ആരെല്ലാം കയറണമെന്ന് നിശ്ചയിക്കുന്നത് മനുഷ്യക്കടത്തുകാരാണ്. അതുകൊണ്ട് തന്നെ അഭയാര്‍ത്ഥിത്വത്തിന് ബ്രിട്ടനിലേക്ക് വരാന്‍ കാത്തിരിക്കുന്നവരെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

'ആ അതിര്‍ത്തി നമ്മുടെ നിയന്ത്രണത്തിലല്ല. നോര്‍ത്ത് ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലേക്ക് കടക്കാനായി ആളുകള്‍ കാത്തുനില്‍ക്കുന്നു. ഡിഞ്ചികള്‍ എത്തിക്കുന്നത് ക്രിമിനല്‍ സംഘങ്ങളാണ്. ബ്രിട്ടനിലേക്കുള്ള ഈ യാത്രയില്‍ ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നത് ഉറപ്പാണ്. ചില പുരുഷന്‍മാര്‍ക്കും ഈ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നു', ഹോം സെക്രട്ടറി വ്യക്തമാക്കി.

അതേസമയം ബ്രിട്ടനില്‍ ഊര്‍ജ്ജിതമായി വരുന്ന തീവ്രവലത് രാഷ്ട്രീയത്തിനെതിരെയും ഷബാന മഹ്മൂദ് വിമര്‍ശനം ഉന്നയിച്ചു. 'പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്ര വലത് പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ സ്വന്തം രാജ്യത്ത് നിന്നും അവര്‍ എന്നെ പുറത്താക്കും, അല്ലെങ്കില്‍ എന്നെ കൊല്ലും. ഞാനൊരു യഥാര്‍ത്ഥ ബ്രിട്ടീഷുകാരിയാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. ഞാനൊരു മുസ്ലീമാണെന്നത് വെറുപ്പിന് ഇടയാക്കുകയും ചെയ്യുന്നു', ഹോം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

താന്‍ പലസ്തീന്‍ അനുകൂല നിലപാടുള്ള വ്യക്തിയാണെന്നും ഷബാന മഹ്മൂദ് വ്യക്തമാക്കി.

  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  • ലണ്ടനിലെ ഇസ്രയേല്‍ എംബസിയില്‍ ആക്രമണത്തിന് ശ്രമിച്ച കുവൈത്ത് സ്വദേശിയ്ക്കു ജീവപര്യന്തം
  • ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് പതിച്ചു; അടിയന്തര ലാന്‍ഡിംഗ്
  • വിദേശ ജോലിക്കാര്‍ക്ക് വിസ കൊടുക്കാന്‍ അപേക്ഷിച്ച് മന്ത്രിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions