നാട്ടുവാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ സമരം ശക്തം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരജ്വാല ഉയര്‍ത്തി ഇന്‍ഡ്യ സഖ്യ എംപിമാര്‍. പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കാണ് നീങ്ങിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ മുന്‍ നിരയിലുണ്ട്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് - ഇടതുപക്ഷ എംപിമാരും സമരത്തിന്റെ ഭാഗമായി അണി നിരന്നിട്ടുണ്ട്.

തമിഴ്നാട്ടിലുണ്ടായ രാഷ്ട്രീയ വൈരം മാറ്റിവെച്ച് ഡിഎംകെ കൂടി പ്രക്ഷോഭത്തിന്റെ ഭാഗമായത് വലിയ രാഷ്ട്രീയ മാനങ്ങളാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. 'ജനാധിപത്യത്തെ രക്ഷിക്കൂ... വോട്ട് രക്ഷിക്കൂ' എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്. 500 മീറ്റര്‍ മാത്രമാണ് ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയിരിക്കുന്നത്. തെരഞ്ഞടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് തൊട്ടടുത്താണ് പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞത്. പല പാര്‍ലമെന്റ് അംഗങ്ങളും ബാരിക്കേഡിന് മുകളില്‍ കയറി നില്‍ക്കുന്ന സാഹചര്യവുമുണ്ടായി.
മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ പിന്നിട്ട് ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതോടെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഇസ്തിഫാ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. വോട്ടുകൊള്ളക്കാര്‍ പുറത്തുപോകൂ എന്ന് എംപിമാര്‍ വിളിച്ചു പറഞ്ഞു. 'യു ആര്‍ ഡണ്‍ ഗ്യാനേഷ് ബ്രോ' എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തടഞ്ഞാലും തളരില്ലെന്ന് എംപിമാര്‍ പറഞ്ഞു. ഇതിനിടെ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും അദ്ദേഹത്തെ വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

ഇതിന് പിന്നാലെ എംപിമാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തി. ഇതോടെ രാഹുല്‍ ഗാന്ധി ബാരിക്കേഡിന് മുകളില്‍ കയറുകയും ദേശീയപതാക വീശുകയുമായിരുന്നു. രാഹുലിന്റെ നീക്കം പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നു. പിന്നാലെ പ്രിയങ്ക ഗാന്ധിയും മറ്റ് പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ കയറി. ഇതോടെ പൊലീസ് ഇവിടേയ്ക്ക് എത്തുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.
കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉള്‍പ്പെടെയുള്ള വന്‍ പോലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്.

  • തിരുവനന്തപുരത്ത് കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം
  • വിവാഹം ഉറപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
  • പാര്‍ട്ടിയിലെ അഭിഭാഷകയോട് മോശം പെരുമാറ്റം; മാഫിയ സംഘങ്ങളുമായി വഴിവിട്ടബന്ധം ; സുരേഷ്ബാബുവിനെതിരേ 11 ഗുരുതര ആരോപണങ്ങള്‍
  • കളമശേരി കൂട്ടബലാത്സംഗം; ഭാര്യ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്ന് ഭര്‍ത്താവ്
  • കോടിയേരി അനുസ്മരണ പരിപാടിയില്‍ പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്തില്ല
  • ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; SIR റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
  • പ്രണയനൈരാശ്യം: കോഴഞ്ചേരിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍
  • കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞ് പ്രതി
  • വിസ തട്ടിപ്പില്‍ പിടിയിലായ പാര്‍വതി മായ ഷാജിക്ക് ഇഡി കുരുക്കും
  • 'ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി ജിജി തോംസണ്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions