നാട്ടുവാര്‍ത്തകള്‍

കളമശേരി കൂട്ടബലാത്സംഗം; ഭാര്യ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്ന് ഭര്‍ത്താവ്

എറണാകുളം കളമശ്ശേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഗുരുതര മാനസിക-ശാരീരിക ആഘാതത്തിലാണെന്ന് ഭര്‍ത്താവ്. ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും കടുത്ത ട്രോമയിലാണെന്നും ഭര്‍ത്താവ് പറഞ്ഞു. ഐസ്ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞെന്നും വീട്ടിലെത്തുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിയര്‍ കുപ്പി പൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതിക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നാണ് ഭര്‍ത്താവിന്റെ മൊഴി. യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതികളുടെ കൈവശമായിരുന്നെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു യുവതിയും ചൂഷണത്തിനിരയായെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ നിലവില്‍ രണ്ട് പേരാണ് അറസ്റ്റിലായത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫായതിനാല്‍ അന്വേഷണം തുടരുകയാണ്.

സ്പായിലെ മാനേജര്‍ തസ്തികയിലേക്കുള്ള ഒഎല്‍എക്സ് പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. അഭിമുഖത്തിന് ശേഷം ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തിയ ശേഷമാണ് പീഡനം നടന്നതെന്നാണ് പരാതി. പ്രതികള്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളില്‍ ഒരാള്‍ക്ക് നാല് സ്പാകള്‍ ഉള്ളതായി സൂചന ലഭിച്ചതായും ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

  • തിരുവനന്തപുരത്ത് കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം
  • വിവാഹം ഉറപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
  • പാര്‍ട്ടിയിലെ അഭിഭാഷകയോട് മോശം പെരുമാറ്റം; മാഫിയ സംഘങ്ങളുമായി വഴിവിട്ടബന്ധം ; സുരേഷ്ബാബുവിനെതിരേ 11 ഗുരുതര ആരോപണങ്ങള്‍
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ സമരം ശക്തം
  • കോടിയേരി അനുസ്മരണ പരിപാടിയില്‍ പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്തില്ല
  • ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; SIR റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
  • പ്രണയനൈരാശ്യം: കോഴഞ്ചേരിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍
  • കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞ് പ്രതി
  • വിസ തട്ടിപ്പില്‍ പിടിയിലായ പാര്‍വതി മായ ഷാജിക്ക് ഇഡി കുരുക്കും
  • 'ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി ജിജി തോംസണ്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions