നാട്ടുവാര്‍ത്തകള്‍

പാര്‍ട്ടിയിലെ അഭിഭാഷകയോട് മോശം പെരുമാറ്റം; മാഫിയ സംഘങ്ങളുമായി വഴിവിട്ടബന്ധം ; സുരേഷ്ബാബുവിനെതിരേ 11 ഗുരുതര ആരോപണങ്ങള്‍

പാലക്കാട് : സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരേ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചതു ഗുരുതരമായ പരാതികളെന്നു സൂചന. ഡിജിറ്റല്‍ തെളിവുകള്‍ സഹിതം അഭിഭാഷക നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. എന്നാല്‍, പാര്‍ട്ടിക്കു മുന്നില്‍ പരാതിയൊന്നുമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനും ആവര്‍ത്തിക്കുന്നത്.

യുവതി സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയതിനു പുറമേ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരില്‍ക്കണ്ടും പരാതി അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. 'സംഘടനാ പരിപാടിക്ക് എത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസില്‍വച്ചാണ് മോശം പെരുമാറ്റമുണ്ടായത്. ഒരു വര്‍ഷമായി ഫോണിലും ശല്യപ്പെടുത്തി' -എന്നും പരാതിയിലുണ്ടെന്നാണു വിവരം.

പാര്‍ട്ടി അനുകൂല അഭിഭാഷക സംഘടനയിലെ യുവതിയോട് അപമാര്യാദയായി പെരുമാറി, റിയല്‍ എസ്‌റ്റേറ്റ്- സ്പിരിറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധം, ജില്ലയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു തുടങ്ങി പതിനൊന്നോളം പരാതികളാണ് സുരേഷ് ബാബുവിനെതിരേയുള്ളത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയെങ്കിലും നിലവില്‍ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും അംഗമാണ് സുരേഷ് ബാബു. പരാതികള്‍ നിലനില്‍ക്കെ സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നതില്‍ പാര്‍ട്ടിയില്‍ അസ്വാരസ്യമുണ്ട്.

തെറ്റുതിരുത്തല്‍ ചര്‍ച്ച ചെയ്യാനുള്ള പാലക്കാട്, മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ ഒരേ സമയത്താണ് നടന്നത്. ജില്ലാ കമ്മിറ്റി അവസാനിക്കുന്നതിന്റെ തലേന്നു സുരേഷ് ബാബുവിനെ പിണറായി വിജയന്‍ മലപ്പുറത്തേക്കു വിളിപ്പിച്ച്, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചതായാണു സൂചന. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവ് മുന്‍നിര്‍ത്തിയായിരുന്നു പിണറായിയുടെ നിര്‍ദേശം.

വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ പൂര്‍ത്തിയാകുന്നതോടെ യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണവും കൂടുതല്‍ നടപടികളും ഉണ്ടാകുമെന്നാണ് വിവരം. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സുരേഷ് ബാബുവിനെ സംസ്ഥാന കമ്മിറ്റിയില്‍നിന്നു നീക്കാനും ചിലപ്പോള്‍ പ്രാഥമികാംഗത്വംതന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറിക്കെതിരേ പരാതി കിട്ടിയോ ഇല്ലയോ എന്നതല്ല കാര്യമെന്നും വിപുലീകൃത കമ്മിറ്റി കൂടുന്നത് ഒഴിവാക്കേണ്ടവരെ ഒഴിവാക്കാനും ഉള്‍പ്പെടുത്തേണ്ടവരെ ഉള്‍പ്പെടുത്താനുമാണെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.

  • തിരുവനന്തപുരത്ത് കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം
  • വിവാഹം ഉറപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
  • കളമശേരി കൂട്ടബലാത്സംഗം; ഭാര്യ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്ന് ഭര്‍ത്താവ്
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ സമരം ശക്തം
  • കോടിയേരി അനുസ്മരണ പരിപാടിയില്‍ പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്തില്ല
  • ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; SIR റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
  • പ്രണയനൈരാശ്യം: കോഴഞ്ചേരിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍
  • കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞ് പ്രതി
  • വിസ തട്ടിപ്പില്‍ പിടിയിലായ പാര്‍വതി മായ ഷാജിക്ക് ഇഡി കുരുക്കും
  • 'ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി ജിജി തോംസണ്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions