പയ്യന്നൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പില്‍ സന്തോഷിന്റെയും സിനിയുടേയും മകള്‍ സാന്ദ്ര (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
സഹപ്രവര്‍ത്തകയ്‌ക്കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു സാന്ദ്ര താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന സഹപ്രവര്‍ത്തക വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ സാന്ദ്ര എത്തിയില്ല. ഫോണിലും കിട്ടാതായതോടെ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ജീവിതം മടുത്തുവെന്ന് എഴുതിവച്ച കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. എനിക്ക് ജീവിതം മടുത്തു. മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്‌കാരം നടത്തുക. അടിയന്തരം നടത്തരുത് എന്നാണ് കുറിപ്പിലുള്ളത്. മൊബൈല്‍ ഫോണിന്റെ വാള്‍പേപ്പറാക്കിയ നിലയിലായിരുന്നു കുറിപ്പ്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.