യു.കെ.വാര്‍ത്തകള്‍

പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം

യുകെയിലെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പിലാക്കുന്നു. ലെസ്റ്റര്‍ഷയറിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയിരിക്കുന്നത്. 2027 തുടക്കത്തില്‍ യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ഇ ഗേറ്റ് സംവിധാനം നിലവില്‍ വരുമെന്ന് ഹോം ഓഫീസ് അറിയിച്ചു.

ഇ-ഗേറ്റിന് അരികിലേക്ക് എത്തുന്ന യാത്രക്കാരുടെ മുഖം ഫേഷ്യല്‍ ടെക്‌നോളജിക്കായി ഉപയോഗിക്കുന്നതാണ് സിസ്റ്റം. ഇവരുടെ ഫോട്ടോ എടുത്ത് സിസ്റ്റം ഇമിഗ്രേഷന്‍, ട്രാവല്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ പരിശോധിക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗേറ്റ് ഓട്ടോമാറ്റിക്കായി തുറക്കും. ഇത് വരുന്നതോടെ ഇ-ഗേറ്റ് റീഡറില്‍ പാസ്‌പോര്‍ട്ട് വെയ്ക്കുന്ന രീതിയും ഒഴിവാകും.

കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുന്ന യാത്രക്കാരോട് പാസ്‌പോര്‍ട്ട് റീഡറില്‍ വെയ്ക്കാനോ, ബോര്‍ഡര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് അരികിലെത്താനോ ആവശ്യപ്പെടും. എല്ലാ ഇ-ഗേറ്റുകളും ഓഫീസര്‍മാര്‍ നിരീക്ഷിക്കുന്നത് തുടരും. എല്ലാ സമയത്തും യാത്രക്കാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശം വെച്ചിരിക്കണമെന്നും ഹോം ഓഫീസ് കൂട്ടിച്ചേര്‍ത്തു.

ഇ-ഗേറ്റില്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിനേക്കാള്‍ 25% വേഗത കൂടിയതാണ് പുതിയ കോണ്ടാക്ട്‌ലെസ് സിസ്റ്റമെന്ന് പരീക്ഷണത്തില്‍ വ്യക്തമായതായി ഗവണ്‍മെന്റ് പറഞ്ഞു. ഇ-ഗേറ്റ് സംവിധാനം നിലവില്‍ ഹീത്രൂ, ഗാറ്റ്‌വിക്ക്, ഗ്ലാസ്‌ഗോ, ബര്‍മിംഗ്ഹാം, ബ്രിസ്‌റ്റോള്‍, കാര്‍ഡിഫ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍ സിറ്റ്, ലൂട്ടണ്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളങ്ങളില്‍ ലഭ്യമാണ്.



  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  • ചെറുബോട്ടുകളിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നതായി ഹോം സെക്രട്ടറി
  • ലണ്ടനിലെ ഇസ്രയേല്‍ എംബസിയില്‍ ആക്രമണത്തിന് ശ്രമിച്ച കുവൈത്ത് സ്വദേശിയ്ക്കു ജീവപര്യന്തം
  • ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് പതിച്ചു; അടിയന്തര ലാന്‍ഡിംഗ്
  • വിദേശ ജോലിക്കാര്‍ക്ക് വിസ കൊടുക്കാന്‍ അപേക്ഷിച്ച് മന്ത്രിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions