യു.കെ.വാര്‍ത്തകള്‍

ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!

ബെനഫിറ്റ് ബില്‍ ബ്രിട്ടീഷ് ഖജനാവിന് വലിയ ബാധ്യതയാവുന്നു. അധ്വാനിച്ച് ജോലി ചെയ്യുന്നവരുടെ വരുമാനത്തിന്റെ 'ഇരട്ടി' വേഗതയില്‍ രാജ്യത്തിന്റെ ബെനഫിറ്റ് ബില്ലുകള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ജനരോഷം ശക്തമാക്കുകയാണ്.

2023 നവംബര്‍ മുതല്‍ 2025 നവംബര്‍ വരെ ശരാശരി മണ്ഡലങ്ങളില്‍ ബെനഫിറ്റ് ചെലവുകള്‍ 25.8 ശതമാനമാണ് ഉയര്‍ന്നത്. ഇതേ കാലയളവില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം കേവലം 10.4 ശതമാനമാണ് ഉയര്‍ന്നതെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് കണ്ടെത്തി.

ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 526 മണ്ഡലങ്ങളില്‍ 502 ഇടത്തും ശമ്പളത്തേക്കാള്‍ വേഗത്തില്‍ ബെനഫിറ്റ് ചെലവ് കുതിച്ചുയര്‍ന്നതായാണ് കണ്ടെത്തല്‍. ലണ്ടനിലെ ചില ഭാഗങ്ങളിലാകട്ടെ ജോലിക്കാര്‍ക്ക് ശമ്പളം കുറഞ്ഞപ്പോള്‍ വെല്‍ഫെയര്‍ ബില്‍ റോക്കറ്റ് പോലെ കുതിക്കുന്ന കാഴ്ചയും ദൃശ്യമായി.

കേവലം 24 മണ്ഡലങ്ങളില്‍ മാത്രമാണ് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തില്‍ ആനുകൂല്യങ്ങള്‍ മറികടന്ന് ശമ്പളം ഉയര്‍ന്നത്. കുതിച്ചുയരുന്ന ആനുകൂല്യങ്ങള്‍ നല്‍കാനായി നികുതിദായകന്‍ പണിയെടുക്കേണ്ടി വരുന്ന ദുരവസ്ഥ അവസാനിപ്പിക്കാന്‍ ബെനഫിറ്റുകള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന് ടിപിഎ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ഒ'കോണെല്‍ ആവശ്യപ്പെട്ടു.

കീര്‍ സ്റ്റാര്‍മറുടെ ഭരണകാലത്ത് ബെനഫിറ്റില്‍ കൈവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ലേബര്‍ എംപിമാര്‍ തന്നെ ഈ നീക്കം പരാജയപ്പെടുത്തി. ആനുകൂല്യങ്ങള്‍ വാങ്ങുന്നവരുടെ വോട്ട് നഷ്ടമാകുമെന്ന ഭയത്താല്‍ ബില്‍ കുറയ്ക്കാനുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോകുകയാണ്. പുതിയ ബജറ്റില്‍ എന്തു തീരുമാനമാണ്ഉണ്ടാവുകയെന്ന് മാസത്തിന്റെ അവസാനം അറിയാം.

  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  • ചെറുബോട്ടുകളിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നതായി ഹോം സെക്രട്ടറി
  • ലണ്ടനിലെ ഇസ്രയേല്‍ എംബസിയില്‍ ആക്രമണത്തിന് ശ്രമിച്ച കുവൈത്ത് സ്വദേശിയ്ക്കു ജീവപര്യന്തം
  • ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് പതിച്ചു; അടിയന്തര ലാന്‍ഡിംഗ്
  • വിദേശ ജോലിക്കാര്‍ക്ക് വിസ കൊടുക്കാന്‍ അപേക്ഷിച്ച് മന്ത്രിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions