യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന

ഇംഗ്ലണ്ടില്‍ കൊവിഡ് ഇന്‍ഫെക്ഷനുകള്‍ വീണ്ടും കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായതാണ് ആശങ്കയായി മാറുന്നത്. ഇതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിച്ചതായും ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.

ഒരു മാസത്തിനിടെ 4589 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇത്. കേസുകള്‍ അസാധാരണമായ തോതില്‍ ഉയരുന്നത് അധികൃതരെയും ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ഉത്ഭവിച്ച 'എക്‌സ്എഫ്ജി' വേരിയന്റാണ് നിലവില്‍ യുകെയില്‍ പടരുന്നത്.

സ്‌കൂള്‍ ഓട്ടം ടേം ആരംഭിക്കുമ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ 2025-ലെ കണക്കുകളെ അപേക്ഷിച്ച് ഈ വര്‍ഷം കേസുകളില്‍ മൂന്നിരട്ടി വര്‍ദ്ധനവാണുള്ളത്. വൈറസ് ബാധിച്ച് വളരെയധികം അസുഖബാധിതരായി മാറുന്നവരുടെ എന്‍എച്ച്എസ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ രോഗികളുടെ എണ്ണം ഏറെ കൂടുതലാകുമെന്നാണ് കരുതുന്നത്.

ചെറിയ ഇന്‍ഫെക്ഷന്‍ നേരിട്ട് രോഗം സ്ഥിരീകരിക്കാതെ, അഡ്മിഷന്‍ എടുക്കാതെ ആയിരങ്ങള്‍ പുറത്തുണ്ടെന്നതാണ് വസ്തുത.

കൊവിഡിനൊപ്പം, ജലദോഷം, ഫ്‌ളൂ എന്നിവയും വ്യാപിക്കുന്നത് എന്‍എച്ച്എസിനെ ഓട്ടം സീസണിലും സമ്മര്‍ദത്തിലാക്കുമെന്നാണ് ജിപിമാരുടെ മുന്നറിയിപ്പ്.

  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  • ചെറുബോട്ടുകളിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നതായി ഹോം സെക്രട്ടറി
  • ലണ്ടനിലെ ഇസ്രയേല്‍ എംബസിയില്‍ ആക്രമണത്തിന് ശ്രമിച്ച കുവൈത്ത് സ്വദേശിയ്ക്കു ജീവപര്യന്തം
  • ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് പതിച്ചു; അടിയന്തര ലാന്‍ഡിംഗ്
  • വിദേശ ജോലിക്കാര്‍ക്ക് വിസ കൊടുക്കാന്‍ അപേക്ഷിച്ച് മന്ത്രിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions