സിനിമ

വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി

അഭിനയ കലയിലെ വേറിട്ട പ്രതിഭ നാനാ പടേക്കര്‍(75) അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ 5.20നാണ് നാനാ പടേക്കറുടെ മരണം സ്ഥിരീകരിച്ചത്. . 45 മിനിറ്റോളം തുടര്‍ച്ചയായി സിപിആര്‍ നല്‍കിയിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാനാ പടേക്കറുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങളോ അധികൃതരോ ഇതുവരെ വിശദമായ പ്രതികരണം നടത്തിയിട്ടില്ല. മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കുന്നതിനായി മെഡിക്കോ-ലീഗല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

1978ല്‍ 'ഗമന്‍' എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കര്‍ സിനിമയിലെത്തിയത്. ഹിന്ദി, മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 'പരിന്ദ', 'ക്രാന്തിവീര്‍', 'അഗ്‌നിസാക്ഷി', 'ഖാമോഷി: ദ മ്യൂസിക്കല്‍', 'അബ് തക് ഛപ്പന്‍', 'വെല്‍ക്കം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടി. മികച്ച നടനുള്ളതടക്കം മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ നാനാ പടേക്കറെ 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

അഭിനയത്തിന് പുറമെ സംവിധായകനായും എഴുത്തുകാരനായും നാനാ പടേക്കര്‍ ശ്രദ്ധേയനായിരുന്നു. 'പ്രഹാര്‍: ദി ഫൈനല്‍ അറ്റാക്ക്' അടക്കമുള്ള ചിത്രങ്ങളിലൂടെ സംവിധാനത്തിലും തന്റെ സാന്നിധ്യമറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് അനുശോചനപ്രവാഹമാണ്.

  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  • സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
  • സഹോദരിയുടെ ചെക്ക് തട്ടിപ്പ് ആരോപണം: വിശദീകരണവുമായി നടി അംബിക
  • 50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
  • സംവിധായകനായി അരങ്ങേറാന്‍ ഉണ്ണി മുകുന്ദന്‍; ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു
  • മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
  • നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions