നാട്ടുവാര്‍ത്തകള്‍

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം: തായ്‌ലന്‍ഡിലെത്തി വിവാഹം ചെയ്തു പണവുമായി മുങ്ങി; യുവാവിനെ ഇന്ത്യയിലെത്തി പൊക്കി യുവതി

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ലാറ്റൂഷ് റോഡ് സ്വദേശിയായ ഇര്‍ഫാന്‍ (30) എന്നയാളെയാണ് അന്‍വര്‍ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡ് സ്വദേശിയായ 25 കാരി ഉപ്‌സോണിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഏകദേശം 20 ലക്ഷം ഭാത് (ഇന്ത്യന്‍ രൂപ 60 ലക്ഷത്തോളം) ഇയാള്‍ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചാണ് ഇയാള്‍ തായ് യുവതിയെ കല്യാണം കഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തായ്ലന്‍ഡില്‍ റസ്റ്ററന്റ് നടത്തുന്ന ഉപ്‌സോണും കാണ്‍പൂരിലെ തുകല്‍ വ്യാപാരിയായ ഇര്‍ഫാനും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്.

നാല് വര്‍ഷം മുമ്പാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇരുവരും പരിചയപ്പെടുന്നത്. ആദ്യം ഇരുവരും തമ്മില്‍ സൗഹൃദമായിരുന്നു. പിന്നാലെ അത് പ്രണയബന്ധമായി മാറി. പിന്നീട് താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഉപ്‌സോണിനെ കാണാനായി ഇര്‍ഫാന്‍ തായ്‌ലന്‍ഡിലേക്ക് പോയി. അവിടെവച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഇര്‍ഫാന്‍ യുവതിയില്‍ നിന്ന് പണം വാങ്ങാന്‍ തുടങ്ങി. വിവാഹം കഴിഞ്ഞ് ഏഴെട്ട് മാസത്തിനിടെ ഏകദേശം 20 ലക്ഷം ഭാത് ഇയാള്‍ കൈപ്പറ്റിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

റസ്റ്റോറന്റില്‍ നിന്നുള്ള വരുമാനവും കുടുംബാംഗങ്ങളോട് കടം വാങ്ങിയുമാണ് ഉപ്‌സോണ്‍ പണം കണ്ടെത്തിയത്. എന്നാല്‍ പണം ലഭിച്ച ശേഷം ഇര്‍ഫാന്‍ ഉപ്‌സോണുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിപ്പോവുകയായിരുന്നുവെന്ന് യുവതി പറയുന്നു. മാസങ്ങളോളം ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ഇല്ലാതായതോടെ യുവതി ഇന്ത്യയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. 2026 ഒക്ടോബര്‍ 6-ന് യുവതി കാണ്‍പൂരിലെ ഇര്‍ഫാന്റെ വീട്ടിലെത്തി. എന്നാല്‍ അപ്പോഴാണ് ഇര്‍ഫാന്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് യുവതിയ്ക്ക് മനസ്സിലായത്.

ഇര്‍ഫാന്‍ 12 വര്‍ഷം മുന്‍പ് വിവാഹിതനായതാണെന്നും അയാള്‍ക്ക് 3 മക്കളുണ്ടെന്നും യുവതി കണ്ടെത്തി. ഇതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇര്‍ഫാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇന്ത്യയിലേക്ക് സ്ഥിരമായി താമസം മാറ്റണമെന്നും മതം മാറണമെന്നും എങ്കില്‍ മാത്രമേ പണം തിരികെ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയോ ഭാര്യയായി സ്വീകരിക്കുകയോ ചെയ്യുള്ളൂ എന്ന് ഇര്‍ഫാന്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് ഇര്‍ഫാനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ എസിപിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

  • ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എം പിമാരുമായി രാജ്ഘട്ടിലേക്ക് നീങ്ങാന്‍ ഇന്‍ഡ്യ സഖ്യം
  • 11കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ നിഷ റാഫേലിനെതിരെ കേസ്
  • തിരുവനന്തപുരത്ത് കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം
  • വിവാഹം ഉറപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
  • പാര്‍ട്ടിയിലെ അഭിഭാഷകയോട് മോശം പെരുമാറ്റം; മാഫിയ സംഘങ്ങളുമായി വഴിവിട്ടബന്ധം ; സുരേഷ്ബാബുവിനെതിരേ 11 ഗുരുതര ആരോപണങ്ങള്‍
  • കളമശേരി കൂട്ടബലാത്സംഗം; ഭാര്യ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്ന് ഭര്‍ത്താവ്
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ സമരം ശക്തം
  • കോടിയേരി അനുസ്മരണ പരിപാടിയില്‍ പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്തില്ല
  • ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; SIR റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
  • പ്രണയനൈരാശ്യം: കോഴഞ്ചേരിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions