യു.കെ.വാര്‍ത്തകള്‍

ഈ മാസം സ്‌കോട്‌ലന്‍ഡ് മുതല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ രണ്ട് ഇഞ്ച് വരെ മഞ്ഞ് വീഴും

എല്‍ നിനോ ഇത്തവണ ബ്രിട്ടനിലേക്ക് വളരെ നേരത്തേ ശൈത്യകാലം കൊണ്ടുവന്നേക്കാമെന്ന് ബി ബി സി വെതറിലെ വിദഗ്ധര്‍. ആര്‍ക്ടിക് മേഖലയില്‍ നിന്നുള്ള ശീതവായു പ്രവാഹമാണ് ഇതിനു കാരണമാകുന്നത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ അതിതീവ്രമായ ശൈത്യകാല കാലാവസ്ഥ എത്തുവാന്‍ ഇടയുണ്ടെന്നും അവര്‍ പറയുന്നു. ഉത്തരധ്രുവത്തിന് മുകളിലായി അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറില്‍ അതിശക്തമായി ചുറ്റിക്കറങ്ങുന്ന, ശീതവായു പ്രവാഹമായ പോളാര്‍ വോര്‍ട്ടെക്‌സ് ദുര്‍ബലമാവുകയും സ്ട്രാറ്റോസ്ഫിയറിലെ അന്തരീക്ഷ താപനില പെട്ടെന്ന് വര്‍ദ്ധിക്കുകയും ചെയ്യുവാന്‍ എല്‍ നിനോ പ്രതിഭാസം കാരണമാകും.

2018 ല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന് കാരണമായ കോള്‍ഡ് സ്‌നാപ്‌സുമായി ഈ പ്രതിഭാസം ബന്ധപ്പെട്ടിരിക്കുന്നു. ഈ മാസം മദ്ധ്യത്തോടെ സ്‌കോട്ട്‌ലാന്‍ഡിന്റെ ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വെതര്‍ മോഡലുകള്‍ കാണിക്കുന്നത്. പ്രത്യേകിച്ചും ഉയര്‍ന്ന പ്രദേശങ്ങളില്‍ അഞ്ചു സെ. മീ കനത്തില്‍ വരെ മഞ്ഞുവീഴ്ച്ചയുണ്ടാകും. ഒക്ടോബറിലെ മഞ്ഞുവീഴ്ച്ച അസാധാരണമല്ലെങ്കിലും, ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച്ചയായിരിക്കും ഇത്. ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ ഒന്നു വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും വടക്കന്‍ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ബി ബി സി വെതറിന്റെ പ്രവചനത്തില്‍ പറയുന്നത്.

  • റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!
  • ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍
  • എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ ഇടനാഴിയ്ക്കു പിന്നാലെ കാര്‍ പാര്‍ക്കിലും!
  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions