യു.കെ.വാര്‍ത്തകള്‍

ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍

ഒരു സ്ത്രീയെ വര്‍ഷങ്ങളോളം ശാരീരികവും ലൈംഗികവും വൈകാരികവുമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയ കേസില്‍ ഓക്‌സ്‌ഫോര്‍ഡ് സ്വദേശിയായ മലയാളി യുവാവിനെ 17 വര്‍ഷം തടവിന് ശിക്ഷിച്ചു. ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് പെര്‍സി സ്ട്രീറ്റ് സ്വദേശിയായ രാജീവ് ഹരികൃഷ്ണന്‍ (33)ന് 17 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. അഞ്ച് തവണ ബലാത്സംഗം ചെയ്തത്, നിര്‍ബന്ധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിച്ചത്, മനഃപൂര്‍വ്വം ശ്വാസം മുട്ടിച്ചത്, ശാരീരിക പരിക്കേല്‍പ്പിക്കും വിധം ആക്രമിച്ചത്, നീതിനിര്‍വ്വഹണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് എന്നീ കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
നിയന്ത്രണ ഉത്തരവ് (restraining order) ലംഘിച്ചതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചു. തേംസ് വാലി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍, ഓക്സ്ഫോര്‍ഡില്‍ ബലാത്സംഗക്കുറ്റത്തിന് ശിക്ഷ വിധിച്ചു.

അഞ്ച് തവണ ബലാത്സംഗം ചെയ്ത കുറ്റം, നിര്‍ബന്ധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിച്ചുള്ള പെരുമാറ്റം, ഉദ്ദേശ്യപൂര്‍വ്വം ശ്വാസംമുട്ടിച്ചുള്ള ആക്രമണം, ശാരീരിക പരിക്കേല്‍പ്പിച്ചുള്ള ആക്രമണം, നിയമനടപടികളെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റം, നിയന്ത്രണ ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കുറ്റങ്ങള്‍ കൂടി പ്രതി സമ്മതിച്ചു. ഈ കേസിലെ ഇര ദീര്‍ഘകാലത്തോളം ശാരീരികവും ലൈംഗികവും വൈകാരികവുമായ പീഡനങ്ങള്‍ക്ക് വിധേയയായിട്ടുണ്ട്- അന്വേഷണ ഉദ്യോഗസ്ഥയായ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ മരിസ ചേംബര്‍ലെയ്ന്‍ പറഞ്ഞു.

"ഈ സംഭവം പോലീസില്‍ അറിയിക്കാനും അന്വേഷണ നടപടികളുമായി സഹകരിക്കാനും വലിയ ധൈര്യവും കരുത്തും കാണിച്ച ഇരയോട് ഞാന്‍ നന്ദി പറയുന്നു. ഈ ശിക്ഷാവിധി സാധ്യമായതില്‍ അവരുടെ അസാമാന്യമായ ധൈര്യത്തിനും അതിജീവനശേഷിക്കും വലിയ പങ്കുണ്ട്.

കോടതി വിധിച്ച ശിക്ഷ കുറ്റകൃത്യങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു; ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ തേംസ് വാലി പോലീസ് എപ്പോഴും ഗൗരവമായി കാണുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അക്ഷീണം പരിശ്രമിക്കുമെന്നും ഇത് തെളിയിക്കുന്നു.

ഗാര്‍ഹിക പീഡനം ഒരുകാരണവശാലും അനുവദിക്കില്ല. ഇരകള്‍ക്ക് പിന്തുണ നല്‍കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും കൂടുതല്‍ ദോഷങ്ങള്‍ തടയുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്."-
മരിസ ചേംബര്‍ലെയ്ന്‍ വ്യക്തമാക്കി.

  • റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!
  • ഈ മാസം സ്‌കോട്‌ലന്‍ഡ് മുതല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ രണ്ട് ഇഞ്ച് വരെ മഞ്ഞ് വീഴും
  • എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ ഇടനാഴിയ്ക്കു പിന്നാലെ കാര്‍ പാര്‍ക്കിലും!
  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions