യു.കെ.വാര്‍ത്തകള്‍

റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!

ലേബര്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു. പുതിയ നിയമങ്ങള്‍ വന്നതോടെ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിപണിയില്‍ നിന്നും ഒഴിയുകയാണെന്ന് പുതിയ ഡാറ്റ പറയുന്നു. ഇതോടെ വാടക വീടുകളുടെ എണ്ണം കൂപ്പുകുത്തി.

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ലേബര്‍ ഗവണ്‍മെന്റ് റെന്റല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ പരിഷ്‌കാരങ്ങള്‍ നിയമമായി മാറിയതോടെ വാടക വിപണിയ്ക്കു തിരിച്ചടി നേരിടുകയാണ്.

ലണ്ടനിലെ സെന്‍ഡ്രല്‍ ബറോകളില്‍ ഒരു മുറി വാടകയ്ക്ക് എടുക്കാന്‍ 1000 പൗണ്ടിലേറെ ചെലവ് വരുന്ന സ്ഥിതിയാണ് . പരിഷ്‌കാരങ്ങള്‍ ഭയന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സ് ഹൗസിംഗ് വിപണിയില്‍ നിന്നും പിന്‍വാങ്ങുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാടകയ്ക്ക് നല്‍കാന്‍ പരസ്യപ്പെടുത്തുന്ന മുറികളുടെ എണ്ണത്തില്‍ 7.3 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്ന് ഫ്‌ളാറ്റ്‌ഷെയര്‍ പ്ലാറ്റ്‌ഫോം സ്‌പെയര്‍റൂം കണ്ടെത്തി.

വാടകക്കാരുടെ കൈകളിലേക്ക് അവകാശം തിരിച്ചെത്തിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ലേബര്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നടപ്പാക്കിയത്. മേയില്‍ നിലവില്‍ വന്ന നിയമപ്രകാരം കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും, വാടക വര്‍ദ്ധനവില്‍ ക്യാപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തതിന് പുറമെ ഫിക്‌സഡ് ടേം ടെനന്‍സികളില്‍ നിരോധനം വരികയും ചെയ്തു.

എന്നാല്‍ പുതിയ നിയമങ്ങള്‍ വന്നതോടെ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിപണിയില്‍ നിന്നും ഒഴിയുകയാണ്. ഇതോടെ ലണ്ടന്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ ഒരു മുറി കിട്ടുന്നത് ബുദ്ധിമുട്ടായി മാറുകയാണ്. ലണ്ടനില്‍ 2023ന് ശേഷം ആദ്യമായി നിരക്കുകള്‍ 1000 പൗണ്ട് കടക്കുകയും ചെയ്തു.

  • ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍
  • ഈ മാസം സ്‌കോട്‌ലന്‍ഡ് മുതല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ രണ്ട് ഇഞ്ച് വരെ മഞ്ഞ് വീഴും
  • എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ ഇടനാഴിയ്ക്കു പിന്നാലെ കാര്‍ പാര്‍ക്കിലും!
  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions