നാട്ടുവാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എം പിമാരുമായി രാജ്ഘട്ടിലേക്ക് നീങ്ങാന്‍ ഇന്‍ഡ്യ സഖ്യം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലേക്ക്. പ്രതിപക്ഷത്തെ എല്ലാ എംപിമാരും രാജ്ഘട്ടിലേക്ക് മാര്‍ച്ച് നടത്തും. എല്ലാ എംപിമാരെയും ഇന്നും ഉച്ചഭക്ഷണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിനവും ദില്ലി പ്രതിപക്ഷ എംപിമാരുടെ മിന്നല്‍ പ്രതിഷേധത്തിന് വേദിയാകും. പ്രതിപക്ഷ പ്രതിഷേധത്തില്‍ അണിനിരക്കാന്‍ മമതാ ബാനര്‍ജിയും ഡല്‍ഹിയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സമരത്തില്‍ അണിനിരക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് എഐസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വന്‍ സുരക്ഷാ സന്നാഹം തലസ്ഥാനത്ത് ഇതിനകം ഒരുക്കിയിട്ടുണ്ട്. ജന്തര്‍ മന്തര്‍ പരിസരത്ത് കനത്ത സുരക്ഷയും ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തി. ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് എതിരായുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധം നടത്തും. പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. പ്രതിഷേധ പരിപാടികളും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ നടന്നത്. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘര്‍ഷാവസ്ഥയിലായി.

  • 11കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ നിഷ റാഫേലിനെതിരെ കേസ്
  • ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം: തായ്‌ലന്‍ഡിലെത്തി വിവാഹം ചെയ്തു പണവുമായി മുങ്ങി; യുവാവിനെ ഇന്ത്യയിലെത്തി പൊക്കി യുവതി
  • തിരുവനന്തപുരത്ത് കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം
  • വിവാഹം ഉറപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
  • പാര്‍ട്ടിയിലെ അഭിഭാഷകയോട് മോശം പെരുമാറ്റം; മാഫിയ സംഘങ്ങളുമായി വഴിവിട്ടബന്ധം ; സുരേഷ്ബാബുവിനെതിരേ 11 ഗുരുതര ആരോപണങ്ങള്‍
  • കളമശേരി കൂട്ടബലാത്സംഗം; ഭാര്യ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്ന് ഭര്‍ത്താവ്
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ സമരം ശക്തം
  • കോടിയേരി അനുസ്മരണ പരിപാടിയില്‍ പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്തില്ല
  • ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; SIR റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
  • പ്രണയനൈരാശ്യം: കോഴഞ്ചേരിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions