യു.കെ.വാര്‍ത്തകള്‍

വീടിന്റെ കേടുപാട് വേഗത്തില്‍ റിപ്പയര്‍ ചെയ്തുകിട്ടും! പ്രൈവറ്റ് റെന്റേഴ്‌സിനായി പുതിയ നിയമം വരുന്നു

വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കേടുപാട് ശരിയാക്കി കിട്ടാന്‍ ഇനി ഉടമയുടെ പിന്നാലെ നടക്കേണ്ട അവസ്ഥ വരില്ല. വീടുകളുടെ കേടുപാടുകള്‍ വേഗത്തില്‍ റിപ്പയര്‍ ചെയ്ത് കിട്ടാനുള്ള പുതിയ അവകാശമാണ് ലക്ഷക്കണക്കിന് വരുന്ന സ്വകാര്യ റെന്റേഴ്‌സിന് സമ്മാനിക്കപ്പെടുന്നത്. ഇതിനായി പുതിയ നിയമം വരുന്നു

താമസിക്കുന്ന വീട്ടില്‍ ഈര്‍പ്പവും, പൂപ്പലും പോലുള്ള പ്രശ്‌നങ്ങള്‍ ദുരിതമായി മാറിയാല്‍ പ്രൈവറ്റ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രശ്‌നം വേഗത്തില്‍ പരിഹരിച്ച് നല്‍കണമെന്ന നിയമമാണ് വരുന്നത്. നിയമം കര്‍ശനമാകുന്നതോടെ മോശം സാഹചര്യങ്ങളില്‍ താമസിക്കേണ്ടി വരുന്ന വാടകക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ലഭിക്കും.

വാടകക്കാരുടെ ആരോഗ്യവും, സുരക്ഷയും ബാധിക്കുന്ന ഗുരുതര ഭീഷണിയുണ്ടെങ്കില്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ നിയമമുണ്ട്. എന്നാല്‍ പുതിയ നടപടിക്രമങ്ങളിലൂടെ ഇതിന് വേഗത്തിലുള്ള സമയപരിധി ഏര്‍പ്പെടുത്തുകയാണ്. ഇതോടെ നിശ്ചിത സമയത്തിനുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് ബാധ്യസ്ഥനാകും.

ഇതിനിടെ ബ്രിട്ടനിലെ വീടുകളുടെ വില താഴേക്കാണ് പോകുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. സെപ്റ്റംബര്‍ വരെ വര്‍ഷത്തില്‍ വളര്‍ച്ച പൂജ്യത്തിലേക്ക് എത്തിയതോടെയാണ് ഈ മുന്നറിയിപ്പ്. ശരാശരി യുകെ ഭവനങ്ങളുടെ വില 298,441 പൗണ്ടിലെത്തിയതായി ലോയ്ഡ്‌സ് ഡാറ്റ വ്യക്തമാക്കി.

  • റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിതാപകരം; 7.37 മില്ല്യണ്‍ കാത്തിരിപ്പില്‍
  • റോയല്‍ മെയിലില്‍ 2,500 തസ്തികകള്‍ കുറയ്ക്കാന്‍ പദ്ധതി
  • റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!
  • ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍
  • ഈ മാസം സ്‌കോട്‌ലന്‍ഡ് മുതല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ രണ്ട് ഇഞ്ച് വരെ മഞ്ഞ് വീഴും
  • എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ ഇടനാഴിയ്ക്കു പിന്നാലെ കാര്‍ പാര്‍ക്കിലും!
  • 27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക
  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions