നാട്ടുവാര്‍ത്തകള്‍

ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ സിബിഐ; മാതാപിതാക്കളുടെ സംശയങ്ങളും പരിശോധിക്കണമെന്ന് കോടതി


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കി കോടതി. നേരത്തേ രണ്ടുതവണ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും, സിബിഐയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് കുടുംബം നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉന്നയിച്ച സംശയങ്ങളും വിശദമായി പരിശോധിക്കണം. ജസ്റ്റിസ് ഗിരീഷ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അപകടത്തിന്റെ സാഹചര്യങ്ങളും മരണവുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങളും വീണ്ടും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

2018-ലാണ് വാഹനാപകടത്തില്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചത്. അപകടം നടന്നതിനു പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ സിബിഐ അന്വേഷണത്തില്‍ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.


എന്നാല്‍ സിബിഐയുടെ കണ്ടെത്തലുകളില്‍ തൃപ്തരാകാത്ത കുടുംബം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തെ നിര്‍ണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കോടതിയുടെ നിര്‍ദേശം.

  • സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവി പിള്ളൈയ്ക്ക്
  • മാസപ്പടി: ഒടുവില്‍ പിണറായി പ്രതിപട്ടികയിലേയ്ക്ക്
  • ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എം പിമാരുമായി രാജ്ഘട്ടിലേക്ക് നീങ്ങാന്‍ ഇന്‍ഡ്യ സഖ്യം
  • 11കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ നിഷ റാഫേലിനെതിരെ കേസ്
  • ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം: തായ്‌ലന്‍ഡിലെത്തി വിവാഹം ചെയ്തു പണവുമായി മുങ്ങി; യുവാവിനെ ഇന്ത്യയിലെത്തി പൊക്കി യുവതി
  • തിരുവനന്തപുരത്ത് കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം
  • വിവാഹം ഉറപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
  • പാര്‍ട്ടിയിലെ അഭിഭാഷകയോട് മോശം പെരുമാറ്റം; മാഫിയ സംഘങ്ങളുമായി വഴിവിട്ടബന്ധം ; സുരേഷ്ബാബുവിനെതിരേ 11 ഗുരുതര ആരോപണങ്ങള്‍
  • കളമശേരി കൂട്ടബലാത്സംഗം; ഭാര്യ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്ന് ഭര്‍ത്താവ്
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ സമരം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions