നാട്ടുവാര്‍ത്തകള്‍

മാസപ്പടി: ഒടുവില്‍ പിണറായി പ്രതിപട്ടികയിലേയ്ക്ക്

കൊച്ചി: കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടിയേകി, മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ്‌റിയാസിനും എതിരേ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇ.ഡി.യുടെ കത്തില്‍ എഫ്.ഐ.ആര്‍. ഇടാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ്‌റിയാസിനും എതിരേ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ബഞ്ചിന്റേതാണ് ഉത്തരവ്. പിണറായിക്കും റിയാസിനും പുറമേ സംസ്ഥാനസര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം തിരിച്ചടിയാണ്. ഇ.ഡി.സമര്‍പ്പിച്ച രേഖകള്‍ കൂടി പരിശോധിച്ചാണ് നിര്‍ദേശം.

ഇഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എം. ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. നേരത്തേ സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മേധാവിക്ക് ഇ.ഡി. കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുത്താല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

ഇ.ഡി. നടത്തിയത് തന്നെ പ്രാഥമികാന്വേഷണം ആണെന്നും അതിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കേ മറ്റൊരു പ്രാഥമികാന്വേഷണം വേണ്ടെന്ന് കോടതി പറഞ്ഞു. ഡയറിക്കുറിപ്പുകളും മറ്റ് പ്രാഥമിക വിവരങ്ങളും മാത്രം വെച്ച് പെട്ടെന്ന് എഫ്.ഐ.ആര്‍ ഇടാനാകില്ലെന്നും, നിയമപരമായ പ്രാഥമിക പരിശോധനകള്‍ നടന്നുവരികയാണെന്നും ആയിരുന്നു നേരത്തേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

മാസപ്പടി ഇടപാടില്‍ കൃത്യമായ തെളിവുകളുണ്ടെന്നും, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം. എഫ്.ഐ.ആര്‍ ഇടാത്തത് കുറ്റവാളികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇ.ഡി. കക്ഷി ചേര്‍ന്നിരുന്നു. ആദ്യം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ കത്തിനൊപ്പം ചില രേഖകള്‍ സീല്‍വെച്ച കവറില്‍ ഇ.ഡി. സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അതേ രേഖകള്‍ തന്നെ ഇ.ഡി. കോടതിയിലും സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ കൂടി പരിശോധിച്ച ശേഷമായിരുന്നു എഫ്.ഐ.ആര്‍. ഇടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇ.ഡി റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നതെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലവിലുള്ള നടപടികള്‍ ഹൈക്കോടതി പൂര്‍ണമായും തള്ളിക്കളയുകയാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പിണറായി വിജയനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതിശന്‍ പറഞ്ഞു. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടി അല്ല. സര്‍ക്കാര്‍ അനാവശ്യ ധൃതിയോ വ്യക്തിപരമായ വിരോധമോ കാണിച്ചില്ല. സര്‍ക്കാര്‍ നിയമോപദേശം തേടി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുംമുമ്പ് പരിശോധിക്കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവി പിള്ളൈയ്ക്ക്
  • ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ സിബിഐ; മാതാപിതാക്കളുടെ സംശയങ്ങളും പരിശോധിക്കണമെന്ന് കോടതി
  • ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എം പിമാരുമായി രാജ്ഘട്ടിലേക്ക് നീങ്ങാന്‍ ഇന്‍ഡ്യ സഖ്യം
  • 11കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ നിഷ റാഫേലിനെതിരെ കേസ്
  • ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം: തായ്‌ലന്‍ഡിലെത്തി വിവാഹം ചെയ്തു പണവുമായി മുങ്ങി; യുവാവിനെ ഇന്ത്യയിലെത്തി പൊക്കി യുവതി
  • തിരുവനന്തപുരത്ത് കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം
  • വിവാഹം ഉറപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
  • പാര്‍ട്ടിയിലെ അഭിഭാഷകയോട് മോശം പെരുമാറ്റം; മാഫിയ സംഘങ്ങളുമായി വഴിവിട്ടബന്ധം ; സുരേഷ്ബാബുവിനെതിരേ 11 ഗുരുതര ആരോപണങ്ങള്‍
  • കളമശേരി കൂട്ടബലാത്സംഗം; ഭാര്യ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്ന് ഭര്‍ത്താവ്
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ സമരം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions