യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാര്‍ശ

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ ലക്ഷ്യമിടുന്ന യുവാക്കള്‍ക്കായി ഇംഗ്ലണ്ടില്‍ ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ. യുവാക്കള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അലന്‍ മില്‍ബേണ്‍ നേതൃത്വം നല്‍കുന്ന പഠന റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദേശം ഉള്‍പ്പെടുത്തുന്നത്.

'നാഷണല്‍ പ്രീ-അപ്രന്റീസ്ഷിപ്പ് റൂട്ട്' എന്ന പേരില്‍ പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. ഉന്നത വിദ്യാഭ്യാസം, തൊഴില്‍പരിശീലനം, പ്രായോഗിക തൊഴില്‍പരിചയം എന്നിവയിലൂടെ യുവാക്കളെ ജോലിക്ക് സജ്ജരാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അപ്രന്റീസ്ഷിപ്പില്‍ ചേരുന്ന 19 വയസ്സിന് താഴെയുള്ളവരുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ അപ്രന്റീസ്ഷിപ്പില്‍ പ്രവേശിക്കുന്നവരില്‍ അഞ്ചില്‍ ഒരാള്‍ മാത്രമാണ് 16നും 18നും ഇടയില്‍ പ്രായമുള്ളത്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് മുന്‍ ലേബര്‍ മന്ത്രിയായ അലന്‍ മില്‍ബേണ്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍പരിശീലനവും ജോലിക്കുള്ള പിന്തുണയും ശക്തിപ്പെടുത്തുന്നതിനൊപ്പം ബ്രിട്ടനിലെ ക്ഷേമപദ്ധതികളിലും സമഗ്രമായ മാറ്റങ്ങള്‍ വേണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചേക്കും. യുവാക്കളെ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായി നിലവിലുള്ള ചില ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

25 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള ഒരു പ്രധാന വൈകല്യ ആനുകൂല്യം ഒഴിവാക്കി, ജോലിയില്‍ പ്രവേശിക്കാന്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

അധ്വാനിച്ച് ജോലി ചെയ്യുന്നവരുടെ വരുമാനത്തിന്റെ 'ഇരട്ടി' വേഗതയില്‍ രാജ്യത്തിന്റെ ബെനഫിറ്റ് ബില്ലുകള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ജനരോഷം ശക്തമാക്കുകയാണ്.

2023 നവംബര്‍ മുതല്‍ 2025 നവംബര്‍ വരെ ശരാശരി മണ്ഡലങ്ങളില്‍ ബെനഫിറ്റ് ചെലവുകള്‍ 25.8 ശതമാനമാണ് ഉയര്‍ന്നത്. ഇതേ കാലയളവില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം കേവലം 10.4 ശതമാനമാണ് ഉയര്‍ന്നതെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് കണ്ടെത്തി.

ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 526 മണ്ഡലങ്ങളില്‍ 502 ഇടത്തും ശമ്പളത്തേക്കാള്‍ വേഗത്തില്‍ ബെനഫിറ്റ് ചെലവ് കുതിച്ചുയര്‍ന്നതായാണ് കണ്ടെത്തല്‍.

കീര്‍ സ്റ്റാര്‍മറുടെ ഭരണകാലത്ത് ബെനഫിറ്റില്‍ കൈവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ലേബര്‍ എംപിമാര്‍ തന്നെ ഈ നീക്കം പരാജയപ്പെടുത്തി. ആനുകൂല്യങ്ങള്‍ വാങ്ങുന്നവരുടെ വോട്ട് നഷ്ടമാകുമെന്ന ഭയത്താല്‍ ബില്‍ കുറയ്ക്കാനുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോകുകയാണ്. പുതിയ ബജറ്റില്‍ എന്തു തീരുമാനമാണ്ഉണ്ടാവുകയെന്ന് മാസത്തിന്റെ അവസാനം അറിയാം.

  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  • വിന്ററില്‍ ബ്രിട്ടന്റെ ഗ്യാസ് ശേഖരം തീര്‍ന്നുപോകാം; കുടുംബ ബില്ലുകള്‍ കുതിയ്ക്കും!
  • അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി
  • റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിതാപകരം; 7.37 മില്ല്യണ്‍ കാത്തിരിപ്പില്‍
  • റോയല്‍ മെയിലില്‍ 2,500 തസ്തികകള്‍ കുറയ്ക്കാന്‍ പദ്ധതി
  • വീടിന്റെ കേടുപാട് വേഗത്തില്‍ റിപ്പയര്‍ ചെയ്തുകിട്ടും! പ്രൈവറ്റ് റെന്റേഴ്‌സിനായി പുതിയ നിയമം വരുന്നു
  • റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!
  • ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍
  • ഈ മാസം സ്‌കോട്‌ലന്‍ഡ് മുതല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ രണ്ട് ഇഞ്ച് വരെ മഞ്ഞ് വീഴും
  • എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ ഇടനാഴിയ്ക്കു പിന്നാലെ കാര്‍ പാര്‍ക്കിലും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions