യു.കെ.വാര്‍ത്തകള്‍

വിന്ററില്‍ ബ്രിട്ടന്റെ ഗ്യാസ് ശേഖരം തീര്‍ന്നുപോകാം; കുടുംബ ബില്ലുകള്‍ കുതിയ്ക്കും!

വരുന്ന വിന്ററില്‍ ബ്രിട്ടനിലെ ഗ്യാസ് വിതരണം തടസ്സം നേരിടുമെന്ന് മുന്നറിയിപ്പ്. ഈ പ്രതിസന്ധി സംജാതമായാല്‍ രാജ്യത്തെ ഭവനങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വരും മാസങ്ങളില്‍ രാജ്യം തണുപ്പിന്റെ പിടിയില്‍ പെട്ടാല്‍ യുകെയുടെ ഗ്യാസ് സപ്ലൈ അവതാളത്തിലാകുമെന്നാണ് യൂറോപ്പിന്റെ ഗ്യാസ് ട്രാന്‍സ്മിഷന്‍ ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഏറ്റവും കുറഞ്ഞ ഗ്യാസ് ശേഖരവുമായാണ് യൂറോപ്പ് വിന്ററിലേക്ക് പ്രവേശിക്കുന്നത്. പ്രത്യേകിച്ച് ആഗോള ഗ്യാസ് വിലകള്‍ ചാഞ്ചാട്ടത്തിലാണ്. ഗ്യാസിന് കുറവ് നേരിട്ടാല്‍ യൂറോപ്യന്‍ ശേഖരമാണ് യുകെയ്ക്ക് ആശ്വാസമായി നില്‍ക്കാറുള്ളത്. ഇത് ലഭിക്കാതെ പോയാല്‍ വില കൂടിയ യുഎസ് ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് വാങ്ങേണ്ടി വരും. ഇത് ബ്രിട്ടനിലെ വീടുകളില്‍ എനര്‍ജി ബില്ലുകള്‍ ഉയര്‍ത്തും.

താപനില താഴ്ന്നാല്‍ റിസര്‍വ്വുകള്‍ ശൂന്യമാകുന്ന അപകടം നേരിടുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യുകെ. യൂറോപ്യന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേറ്റേഴ്‌സ് ഫോര്‍ ഗ്യാസ് തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയതോടെ ബ്രിട്ടീഷ് അധികൃതര്‍ ആശങ്കയിലാണ്.

വിന്ററില്‍ തണുപ്പ് അധികരിക്കുന്ന അവസ്ഥയുണ്ടായാല്‍ ഗ്യാസ് ക്ഷാമം 15% വര്‍ദ്ധിക്കുമെന്നാണ് യൂറോപ്പ് കണക്കാക്കുന്നത്. ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ 276 പൗണ്ട് വര്‍ദ്ധിച്ച് 1999 പൗണ്ടിലേക്ക് എത്തുന്നതിനിടെയാണ് ഈ വാര്‍ത്ത വരുന്നത്. ഒക്ടോബറില്‍ 4% വര്‍ദ്ധിച്ച ബില്‍ 1723 പൗണ്ടിലാണ്. എനര്‍ജി പ്രതിസന്ധി നേരിട്ടാല്‍ അത് സാധാരണ കുടുംബങ്ങളെയാണ് സാരമായി ബാധിക്കുകയെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  • ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാര്‍ശ
  • അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി
  • റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിതാപകരം; 7.37 മില്ല്യണ്‍ കാത്തിരിപ്പില്‍
  • റോയല്‍ മെയിലില്‍ 2,500 തസ്തികകള്‍ കുറയ്ക്കാന്‍ പദ്ധതി
  • വീടിന്റെ കേടുപാട് വേഗത്തില്‍ റിപ്പയര്‍ ചെയ്തുകിട്ടും! പ്രൈവറ്റ് റെന്റേഴ്‌സിനായി പുതിയ നിയമം വരുന്നു
  • റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!
  • ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍
  • ഈ മാസം സ്‌കോട്‌ലന്‍ഡ് മുതല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ രണ്ട് ഇഞ്ച് വരെ മഞ്ഞ് വീഴും
  • എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ ഇടനാഴിയ്ക്കു പിന്നാലെ കാര്‍ പാര്‍ക്കിലും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions