യു.കെ.വാര്‍ത്തകള്‍

ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍

റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിന്റെ ക്ലാക്ടണ്‍ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകള്‍ ശക്തമാകുന്നു. ക്രിപ്‌റ്റോ കോടീശ്വരന്‍ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ നല്‍കിയ അഞ്ച് മില്യണ്‍ പൗണ്ടിന്റെ വെളിപ്പെടുത്താത്ത സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നിരിക്കേയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.

ഫരാഗിനെ നേരിടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫരാഗ് വിജയിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിസ്റ്റോര്‍ ബ്രിട്ടനും ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.

2024ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ ഫരാഗിന് അഞ്ച് മില്യണ്‍ പൗണ്ട് നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുക വ്യക്തിപരമായ സമ്മാനമാണെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമല്ലാത്തതിനാല്‍ വെളിപ്പെടുത്തേണ്ടതില്ലെന്നുമാണ് ഫരാഗിന്റെ നിലപാട്.

എന്നാല്‍ എംപിയുടെ ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് മുമ്പുള്ള 12 മാസത്തിനുള്ളില്‍ ലഭിച്ചാല്‍ അത് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയാല്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മിറ്റിക്ക് വിഷയം കൈമാറും. തുടര്‍ന്ന് എംപിയുടെ വിശദീകരണവും തെളിവുകളും പരിശോധിച്ച് ശിക്ഷ തീരുമാനിക്കാം. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനും അവസരമുണ്ട്.

പത്ത് ദിവസത്തില്‍ കൂടുതലുള്ള പാര്‍ലമെന്റ് സസ്‌പെന്‍ഷന് അംഗീകാരം ലഭിച്ചാല്‍ മണ്ഡലത്തില്‍ തിരിച്ചുവിളിക്കല്‍ നടപടിക്ക് സാധ്യതയുണ്ട്. ഇതിനായി ആറാഴ്ചയ്ക്കുള്ളില്‍ മണ്ഡലത്തിലെ കുറഞ്ഞത് പത്ത് ശതമാനം വോട്ടര്‍മാരുടെ ഒപ്പുകള്‍ ആവശ്യമാണ്.

അന്വേഷണത്തിന്റെ അന്തിമ തീരുമാനം ഫരാഗിന്റെ രാഷ്ട്രീയ ഭാവിയെയും റിഫോം യുകെ പാര്‍ട്ടിയുടെ മുന്നോട്ടുള്ള നീക്കങ്ങളെയും സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

  • വിന്ററില്‍ ബ്രിട്ടന്റെ ഗ്യാസ് ശേഖരം തീര്‍ന്നുപോകാം; കുടുംബ ബില്ലുകള്‍ കുതിയ്ക്കും!
  • ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാര്‍ശ
  • അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി
  • റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിതാപകരം; 7.37 മില്ല്യണ്‍ കാത്തിരിപ്പില്‍
  • റോയല്‍ മെയിലില്‍ 2,500 തസ്തികകള്‍ കുറയ്ക്കാന്‍ പദ്ധതി
  • വീടിന്റെ കേടുപാട് വേഗത്തില്‍ റിപ്പയര്‍ ചെയ്തുകിട്ടും! പ്രൈവറ്റ് റെന്റേഴ്‌സിനായി പുതിയ നിയമം വരുന്നു
  • റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!
  • ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍
  • ഈ മാസം സ്‌കോട്‌ലന്‍ഡ് മുതല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ രണ്ട് ഇഞ്ച് വരെ മഞ്ഞ് വീഴും
  • എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ ഇടനാഴിയ്ക്കു പിന്നാലെ കാര്‍ പാര്‍ക്കിലും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions