സിനിമ

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്

മനസാ വാചാ അറിയാത്ത കാര്യത്തിനാണ് താന്‍ ജയിലില്‍ കിടന്നതെന്ന് നടന്‍ ദിലീപ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സത്യം തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ദിലീപ് വ്യക്തമാക്കി. ഖത്തറില്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ്.

'മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എനിക്ക് എന്റേതായ രീതിയില്‍ എന്താണെന്ന് സത്യമെന്ന് പറയാന്‍ പറ്റാത്ത രീതിയില്‍ കൈകാല്‍ കെട്ടിയിട്ട അവസ്ഥയിലിട്ടു. അത്രയും ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത നിങ്ങള്‍ തന്ന സ്‌നേഹം. എന്റെ കഥാപാത്രങ്ങളിലൂടെ ദിലീപ് എന്ന കലാകാരനെ ഉണ്ടാക്കിയത് നിങ്ങളാണ്.

ആ എനിക്ക്, ശരിക്കും പറഞ്ഞാല്‍ ദിലീപ് ഫാന്‍സ് എന്ന പേരിലുള്ള അംഗങ്ങളും എന്റെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ എന്നെ സ്‌നേഹിച്ച നിങ്ങളും, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ഒരുപാട് ആളുകളുണ്ട്. പ്രായഭേദമന്യേ അമ്മമാരും സഹോദരിമാരും സഹോദരന്മാരും കൊച്ചു കുഞ്ഞുങ്ങളും വരെ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ആ പ്രാര്‍ത്ഥനയുടെ ഫലമാണ് ഞാനിവിടെ നില്‍ക്കുന്നത്. ആ വലിയ യുദ്ധത്തില്‍ സുനാമിയില്‍പ്പെട്ട എന്നെ പിടിച്ചുനിര്‍ത്തിയത് നിങ്ങളാണ്. അതിന് നിങ്ങള്‍ ഓരോരുത്തരോടും കൈപിടിച്ച് നന്ദി പറയുകയാണ്'-ദിലീപ് പറഞ്ഞു.

ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' ആണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം.

  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  • സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
  • സഹോദരിയുടെ ചെക്ക് തട്ടിപ്പ് ആരോപണം: വിശദീകരണവുമായി നടി അംബിക
  • 50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
  • സംവിധായകനായി അരങ്ങേറാന്‍ ഉണ്ണി മുകുന്ദന്‍; ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions