ചരമം

യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച

യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പ(44)ന്റെ സംസ്‌കാര ചടങ്ങുകള്‍ ഈമാസം 14ന് നടക്കും. രാവിലെ 11 മണി മുതല്‍ മൂന്നു മണി വരെ വാംമിനിസ്റ്ററിലെ സെന്റ് ജോര്‍ജ്ജ്സ് കാത്തലിക് ചര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക. പൊതുദര്‍ശനം 11 മണിയ്ക്ക് ആരംഭിക്കുകയും തുടര്‍ന്ന് 12 മണിയ്ക്ക് കുര്‍ബാന നടക്കുകയും ചെയ്യും. ശേഷം സംസ്‌കാരവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പൊതുദര്‍ശനത്തിനായി എത്തുന്നവര്‍ കറുത്ത വസ്ത്രം ധരിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സേവ്യറിന്റെ ഭാര്യ നിജയുടെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും യുകെയിലെത്തിയിട്ടുണ്ട്. വിസാ നടപടികള്‍ പൂര്‍ത്തിയായാല്‍ സേവ്യറിന്റെ നാട്ടിലുള്ള സഹോദരിയ്ക്കും ചടങ്ങില്‍ പങ്കുചേരാന്‍ എത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്

സെപ്റ്റംബര്‍ 21ന് ബാത്തിന് സമീപം വാമിനിസ്റ്ററില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സേവ്യര്‍ ലോനപ്പന്‍ അപ്രതീക്ഷിതമായി മരണപ്പെട്ടത്.

ഇരിങ്ങാലക്കുട സ്വദേശിയായ സേവ്യര്‍ നാല് വര്‍ഷം മുമ്പാണ് കുടുംബത്തോടൊപ്പം യുകെയിലെത്തിയത്. കെയര്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ നിജയാണ് ആദ്യം കെയററായി യുകെയില്‍ വന്നത്. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സേവ്യര്‍ വന്നത്. ഒരേ കെയര്‍ ഹോമിലാണ് നൈറ്റും ഡേയുമായി ഷിഫ്റ്റ് എടുത്ത് ഇരുവരും ജോലി ചെയ്തിരുന്നത്.

12ഉം അഞ്ചും രണ്ടും വയസുള്ള മൂന്ന് മക്കളാണ് സേവ്യറിനും നിജയ്ക്കും ഉള്ളത്


  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions