യു.കെ.വാര്‍ത്തകള്‍

സ്റ്റഡി വിസാ ആപ്ലിക്കേഷനില്‍ 16% ഇടിവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെ ഒഴിവാക്കുന്നു

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്ക്കാനായി ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിച്ചതോടെ പ്രത്യാഘാതം തിരിച്ചടിക്കുന്നു. ബ്രിട്ടനില്‍ സ്‌പോണ്‍സേഡ് സ്റ്റഡി വിസകളുടെ എണ്ണത്തില്‍ 16% ഇടിവ് രേഖപ്പെടുത്തി. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ സ്റ്റഡി വിസ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയത്.

പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ബ്രിട്ടനില്‍ പഠിക്കുന്നതും, രാജ്യത്ത് തങ്ങുന്നതും ബുദ്ധിമുട്ടാക്കി മാറ്റിയതോടെയാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത്. 2026 ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം യുകെയിലേക്കുള്ള സ്‌പോണ്‍സേഡ് സ്റ്റഡി വിസകളുടെ അപേക്ഷ 360,700 എന്ന നിലയിലേക്കാണ് താഴ്ന്നത്. മുന്‍ വര്‍ഷത്തെ 427,100 എന്ന കണക്കുകളില്‍ നിന്നുമാണ് ഈ ഇടിവെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.

ജൂണ്‍ അവസാനിച്ച വര്‍ഷത്തില്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലേക്കും, കോളേജുകളിലേക്കും വിസ ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 85,523 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനമാണ് കുറവ്. 86,368 വിസകള്‍ നേടി ചൈനീസ് വിദ്യാര്‍ത്ഥികള്‍ സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസയില്‍ ഒന്നാമതെത്തി.

ബ്രിട്ടനിലെ പഠന ചെലവ് ഉയര്‍ന്നതിന് പുറമെ പഠനകാലത്ത് കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതോടെയാണ് വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞത്. കൂടാതെ ഒന്‍പത് മാസക്കാലം കാണിച്ചിരിക്കേണ്ട ഫണ്ടും ഉയര്‍ത്തിയിരുന്നു. 2024 ജനുവരി 1 മുതല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ വരവ് തടയുന്ന വിഷയങ്ങളാണ്.

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

  • ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്‍ലൈനില്‍; ടെസ്റ്റ് സെന്ററുകള്‍ ഒഴിവാകും
  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  • വിന്ററില്‍ ബ്രിട്ടന്റെ ഗ്യാസ് ശേഖരം തീര്‍ന്നുപോകാം; കുടുംബ ബില്ലുകള്‍ കുതിയ്ക്കും!
  • ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാര്‍ശ
  • അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി
  • റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിതാപകരം; 7.37 മില്ല്യണ്‍ കാത്തിരിപ്പില്‍
  • റോയല്‍ മെയിലില്‍ 2,500 തസ്തികകള്‍ കുറയ്ക്കാന്‍ പദ്ധതി
  • വീടിന്റെ കേടുപാട് വേഗത്തില്‍ റിപ്പയര്‍ ചെയ്തുകിട്ടും! പ്രൈവറ്റ് റെന്റേഴ്‌സിനായി പുതിയ നിയമം വരുന്നു
  • റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!
  • ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions