യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്‍ലൈനില്‍; ടെസ്റ്റ് സെന്ററുകള്‍ ഒഴിവാകും


ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റുകള്‍ക്കായി ഇനി ടെസ്റ്റ് സെന്ററുകളില്‍ പോയി ബുദ്ധിമുട്ടേണ്ടിവരില്ല. പകരം ഓണ്‍ലൈനില്‍ പൗരത്വ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കുടിയേറ്റക്കാര്‍ക്ക് സാധിക്കും. നേരിട്ട് എക്‌സാം സെന്ററുകളിലെത്തി പരീക്ഷ എഴുതുന്നതിന് പകരം ആര്‍ക്കും വീടുകളില്‍ ഇരുന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കാനായി ഹോം ഓഫീസ് 110 മില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്.

ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റാണ് ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. ബ്രിട്ടീഷ് പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക്, അവരുടെ ബ്രിട്ടീഷ് മൂല്യം, നിയമങ്ങള്‍, ചരിത്രം എന്നിവയെ കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കാന്‍ സഹായിക്കുന്നതാണ് എല്‍ഐടിയുകെ ടെസ്റ്റ്.

രാജ്യത്തെ 30 സെന്ററുകളിലൊന്നില്‍ നേരിട്ടെത്തി ടെസ്റ്റില്‍ ഹാജരാകുകയും, ഇതേ ദിവസം പാസ്‌പോര്‍ട്ടോ, ഇ-വിസയോ രേഖയായി എത്തിച്ച് ജീവനക്കാര്‍ക്ക് മുന്നില്‍ ഐഡന്റിറ്റി സ്ഥിരീകരിക്കുകയോ വേണ്ടിയിരുന്നു. കോപ്പിയടിക്കാന്‍ ഉപകരണങ്ങളും, കുറിപ്പുകളും കൈയില്‍ ഇല്ലെന്ന് ഉറപ്പിക്കാന്‍ സെന്ററുകളില്‍ കര്‍ശന പരിശോധനയുമുണ്ട്.

ബന്ധുക്കളും, സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ഉണ്ടാകാനും പാടില്ല. സിസിടിവി ക്യാമറകളും, മൈക്രോഫോണും ഉള്‍പ്പെടെ സെന്ററില്‍ നിരീക്ഷണത്തിന് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പകരം അടുത്ത വര്‍ഷം മുതല്‍ പരീക്ഷ ഓണ്‍ലൈനിലേക്ക് മാറ്റാനാണ് ഹോം ഓഫീസ് തീരുമാനിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും ഉള്‍പ്പെടെ എവിടെ നിന്നും ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഇതുവഴി സാധിക്കും. എന്നാല്‍ ഐഎ ഉള്‍പ്പെടെ ഉപയോഗിച്ച് അപേക്ഷകര്‍ കോപ്പിയടിച്ച് പരീക്ഷ വിജയിക്കുമെന്നാണ് ഇതിനെതിരായ പ്രധാന വിമര്‍ശനം.

  • സ്റ്റഡി വിസാ ആപ്ലിക്കേഷനില്‍ 16% ഇടിവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെ ഒഴിവാക്കുന്നു
  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  • വിന്ററില്‍ ബ്രിട്ടന്റെ ഗ്യാസ് ശേഖരം തീര്‍ന്നുപോകാം; കുടുംബ ബില്ലുകള്‍ കുതിയ്ക്കും!
  • ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാര്‍ശ
  • അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി
  • റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിതാപകരം; 7.37 മില്ല്യണ്‍ കാത്തിരിപ്പില്‍
  • റോയല്‍ മെയിലില്‍ 2,500 തസ്തികകള്‍ കുറയ്ക്കാന്‍ പദ്ധതി
  • വീടിന്റെ കേടുപാട് വേഗത്തില്‍ റിപ്പയര്‍ ചെയ്തുകിട്ടും! പ്രൈവറ്റ് റെന്റേഴ്‌സിനായി പുതിയ നിയമം വരുന്നു
  • റെന്റല്‍ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുന്നു; മുറിയെടുക്കാന്‍ 1000 പൗണ്ട്!
  • ലൈംഗിക പീഡനവും മറ്റ് 5 കുറ്റങ്ങളും; ഓക്‌സ്‌ഫോര്‍ഡിലെ മലയാളിയുവാവിന് 17 വര്‍ഷം ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions