Don't Miss

പണത്തിന്റെ ഹുങ്കും അടിപൊളി ജീവിതവും: മൂന്നു ജീവനുകള്‍ നഷ്ടമായിട്ടും കൂസലില്ലാതെ സുഹൈല്‍


നെടുമ്പാശേരി 'എയര്‍പോര്‍ട്ട് റോഡില്‍ തന്റെ കാറിടിച്ച് മൂന്ന് ജീവനുകള്‍ പൊലിഞ്ഞിട്ടും യാതൊരു കൂസലുമില്ലാതെ നാട്ടുകാരോട് ആക്രോശിച്ച് 19 കാരനായ സുഹൈല്‍. അമിതവേഗത്തില്‍ വാഹനമോടിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സുഹൈല്‍ തട്ടിക്കയറിയത്. 'എയര്‍പോര്‍ട്ട് റോഡിലൂടെ വേഗത്തില്‍ വണ്ടിയോടിച്ചാല്‍ എന്താണ് കുഴപ്പം' എന്നും സുഹൈല്‍ ചോദിച്ചു. കേസ് വാപ്പ നോക്കിക്കൊള്ളുമെന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും സുഹൈല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അപകടത്തിനുശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. പിറന്നാള്‍ സമ്മാനമായി മാതാവാണ് സുഹൈലിന് മിനികൂപ്പര്‍ സമ്മാനിച്ചത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ പിതാവിന്റെ പേരിലാണ്. മണിക്കൂറില്‍ 218 കിലോമീറ്റര്‍ വേഗത്തില്‍ ഈ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സുഹൈല്‍ ഏതാനും നാള്‍ മുമ്പ് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. അപകടസമയത്ത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് സുഹൈല്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.

സുഹൈലിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം നടക്കുമ്പോള്‍ ഇയാളും വാഹനത്തിനുള്ളിലുണ്ടായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കാന്‍ സുഹൈലിനെ പ്രേരിപ്പിച്ചതിനാണ് നിനവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. രാജഗിരിയില്‍ ബികോം വിദ്യാര്‍ത്ഥിയാണ് സുഹൈല്‍. അപകടത്തില്‍പ്പെട്ട മിനി കൂപ്പര്‍ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.

ഇന്നലെ പുലര്‍ച്ചെയോടെയാണ് അത്താണി സിഗ്‌നലിനു സമീപം അപകടമുണ്ടായത്. ആഡംബര കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും ഒരു യുവാവുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. വയനാട് സ്വദേശി ദേവിക (21), മംഗലാപുരം സ്വദേശി ഇയാസ് (21), പാലക്കാട് സ്വദേശി ഗോപിക (21) എന്നിവരാണ് മരിച്ചത്. തൃക്കാക്കരയിലെ സ്വകാര്യ ഷോപ്പിലെ ജീവനക്കാരാണ് മരിച്ച മൂവരും.

സുഹൈല്‍ ശനിയാഴ്ച രാത്രി കടവന്ത്ര, പാലാരിവട്ടം, നെടുമ്പാശേരി എന്നിവിടങ്ങളിലെ മൂന്ന് ബാറുകളില്‍ നിന്ന് മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. നെടുമ്പാശേരിയിലെ ഹോട്ടല്‍ മാരിയറ്റിലാണ് അവസാനമെത്തിയത്. നാലംഗസംഘം 11.30 മുതല്‍ കുടി തുടങ്ങി.1.30ന് ഇവിടെ നിന്നിറങ്ങി കാറുമായി പായുമ്പോഴായിരുന്നു അപകടം.

  • ഗ്യാനേഷ് കുമാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി
  • ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
  • ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  • ജനമിളകി; വിഎസിന്റെ വഴിയേ വിഡിയും
  • പരിവാരമോ ഔദ്യോഗിക വാഹനമോ ഇല്ല; മണ്ണിലിറങ്ങി പിണറായി, ഇനി രണ്ടു മുറി ഫ്‌ളാറ്റിലേയ്ക്ക്
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions