നാട്ടുവാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്


'വോട്ട് ചോരി' ആരോപണവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവും ഉന്നയിച്ച് ഇന്ത്യ സഖ്യം നടത്തിയ 'ദില്ലി ചലോ' മാര്‍ച്ച് സംഘര്‍ഷഭരിതമായി. സുപ്രീം കോടതിയില്‍നിന്ന് 200 മീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്. ബാരിക്കേഡുകള്‍ തള്ളിമാറ്റിയും അതിന് മുകളില്‍ കയറിയും മുന്നോട്ടുപോകാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ സംയമനം പാലിക്കാന്‍ നിര്‍ദേശിച്ചു.

ബാരിക്കേഡിന് സമീപമെത്തിയ പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് പിന്തിരിപ്പിച്ചു. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ പലതവണ ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷം ഒഴിവാക്കണമെന്നും ശാന്തരാകണമെന്നും നേതാക്കള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എന്നാല്‍ പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഫുട്പാത്തില്‍ നിന്നവരെപ്പോലും ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായി. പ്രതിഷേധക്കാരെ വലിച്ചിഴച്ച് നീക്കാനും പൊലീസ് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച മാര്‍ച്ചില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. നേഹ ബോറ, യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ള ഇന്ത്യാ സഖ്യ നേതാക്കളും മാര്‍ച്ചിന്റെ ഭാഗമാണ്. എംപിമാരും നേതാക്കളും ബസുകളിലാണ് സുപ്രീം കോടതി പരിസരത്തേക്ക് നീങ്ങുന്നത്. പൊലീസ് തടയുന്ന ഇടങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് സഖ്യത്തിന്റെ നീക്കം. പ്രവര്‍ത്തകരും വലിയ തോതില്‍ എത്തുന്നതിനാല്‍ ദില്ലിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും രാഷ്ട്രീയ, ജാതി, മത വ്യത്യാസങ്ങള്‍ മറന്ന് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരണമെന്ന് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങള്‍ക്കെതിരെ പൊലീസിന്റെയും ബിജെപി പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് അതിക്രമമുണ്ടായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.

അതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാഹുല്‍ ഗാന്ധിക്കുവേണ്ടി അഭിഭാഷകരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് പുരോഗമിക്കുന്നതിനിടെ വൈകിട്ട് 4.45ഓടെയായിരുന്നു നടപടി.

സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഹര്‍ജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ചുള്ള പ്രതിഷേധത്തിനിടെ ഹര്‍ജി സമര്‍പ്പിച്ചതോടെ രാഷ്ട്രീയ നീക്കങ്ങളും പ്രതിഷേധവും ഒരേസമയം ശ്രദ്ധാകേന്ദ്രമായി.

അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി നിവേദനം സമര്‍പ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിന് അനുമതി ലഭിച്ചില്ല. കോടതി പരിഗണിക്കുന്ന വിഷയങ്ങളില്‍ പ്രതിപക്ഷ നേതാക്കളെ പ്രത്യേകം കണ്ട് നിവേദനം സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. വോട്ട് ചോരി ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങളും എസ്‌ഐആര്‍ ഹര്‍ജികളും പരിഗണനയിലിരിക്കെ പ്രത്യേക കൂടിക്കാഴ്ച നടത്താനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭരണപരമായി തീരുമാനിക്കേണ്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയിലൂടെ പരിഹരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എന്നാല്‍ നിയമപരമായി സുപ്രീം കോടതിയെ സമീപിക്കുന്ന ഏത് പരാതിയും പരിഗണിക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം പ്രതിപക്ഷത്തിന് ഹര്‍ജി സമര്‍പ്പിക്കാമെന്നും അത്തരമൊരു ഹര്‍ജി ലഭിച്ചാല്‍ എത്രയും വേഗം പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയുടെ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  • സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 75കാരനെതിരെ കേസ്
  • മാസപ്പടിയില്‍ ഒന്നാം പ്രതി പിണറായി: കള്ളപ്പണം വെളുപ്പിക്കലില്‍ റിയാസും വീണയും ഒന്നും രണ്ടും പ്രതികള്‍
  • കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍
  • 'പാറ്റപ്പേടി': ഡല്‍ഹിയില്‍ വന്‍ സുരക്ഷ ; ജന്തര്‍ മന്തറിലേക്ക് പ്രക്ഷോഭകരെത്താതിരിക്കാന്‍ സന്നാഹങ്ങളുമായി പൊലീസ്
  • സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവി പിള്ളൈയ്ക്ക്
  • മാസപ്പടി: ഒടുവില്‍ പിണറായി പ്രതിപട്ടികയിലേയ്ക്ക്
  • ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ സിബിഐ; മാതാപിതാക്കളുടെ സംശയങ്ങളും പരിശോധിക്കണമെന്ന് കോടതി
  • ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എം പിമാരുമായി രാജ്ഘട്ടിലേക്ക് നീങ്ങാന്‍ ഇന്‍ഡ്യ സഖ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions