യു.കെ.വാര്‍ത്തകള്‍

ഇ യു ബന്ധം ശക്തമാക്കാന്‍ ബ്രിട്ടന്‍; വ്യാപാരവും കുടിയേറ്റവും ചര്‍ച്ചയാകും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ അടുത്ത സഹകരണത്തിന് ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍. ബ്രക്‌സിറ്റിനു ശേഷമുള്ള ബന്ധം പ്രായോഗികമായി വിലയിരുത്തണമെന്നും സഹകരണത്തിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കി. നവംബര്‍ 20ന് നടക്കുന്ന യുകെ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ വ്യാപാരം, ഊര്‍ജം, കുടിയേറ്റം തുടങ്ങിയ മേഖലകളിലെ സഹകരണം പ്രധാന ചര്‍ച്ചയാകും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയനും യോഗത്തില്‍ പങ്കെടുക്കും.

ഭക്ഷ്യ-പാനീയ ഉല്‍പന്നങ്ങളുടെ വ്യാപാരത്തിലെ തടസ്സങ്ങള്‍ കുറയ്ക്കുക, കാര്‍ബണ്‍ പുറന്തള്ളല്‍ വ്യാപാര സംവിധാനങ്ങള്‍ ബന്ധിപ്പിക്കുക, ഊര്‍ജമേഖലയിലെ സഹകരണം വര്‍ധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള വിഷയങ്ങള്‍. യുവജനങ്ങള്‍ക്ക് ഇരുപക്ഷത്തും അവസരങ്ങള്‍ ഒരുക്കുന്ന പദ്ധതിയും കുടിയേറ്റ നിയന്ത്രണത്തിലെ സംയുക്ത നടപടികളും ചര്‍ച്ചയിലുണ്ട്. ഈ ധാരണകള്‍ യാഥാര്‍ഥ്യമായാല്‍ 2040ഓടെ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 10 ബില്യണ്‍ പൗണ്ടിലധികം നേട്ടമുണ്ടാകുമെന്നാണ് ബേണ്‍ഹാമിന്റെ വിലയിരുത്തല്‍. ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ അതിര്‍ത്തി പരിശോധനകളും നടപടിക്രമങ്ങളും ലഘൂകരിക്കുന്നത് വ്യവസായങ്ങള്‍ക്ക് ആശ്വാസമാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

അതേസമയം, യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പഴയ രാഷ്ട്രീയ ഭിന്നതകള്‍ വീണ്ടും ശക്തമാക്കുമെന്ന ആശങ്ക ചില എംപിമാര്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ തുടരുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തിക-സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ സമീപനം വേണമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. അടുത്ത സഹകരണം തേടുന്നത് യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഉടനടി തിരിച്ചുപോക്കല്ലെന്നും അത്തരമൊരു തീരുമാനത്തിന് പൊതുതിരഞ്ഞെടുപ്പിലൂടെയും ഹിതപരിശോധനയിലൂടെയും ജനങ്ങളുടെ അംഗീകാരം ആവശ്യമാണെന്നും ബേണ്‍ഹാം വ്യക്തമാക്കി.

  • ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില്‍ 1.3% വളര്‍ച്ച പ്രവചിച്ച് ഐഎംഎഫ്; 2027ല്‍ വേഗം കുറയും
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ വിസാ നിയമങ്ങള്‍; കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം
  • ഇത്തവണത്തെ വിന്റര്‍ കടുപ്പമേകും; കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം കൊടുങ്കാറ്റും വെള്ളപ്പൊക്കവും എത്തും
  • ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്‍ലൈനില്‍; ടെസ്റ്റ് സെന്ററുകള്‍ ഒഴിവാകും
  • സ്റ്റഡി വിസാ ആപ്ലിക്കേഷനില്‍ 16% ഇടിവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെ ഒഴിവാക്കുന്നു
  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  • വിന്ററില്‍ ബ്രിട്ടന്റെ ഗ്യാസ് ശേഖരം തീര്‍ന്നുപോകാം; കുടുംബ ബില്ലുകള്‍ കുതിയ്ക്കും!
  • ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാര്‍ശ
  • അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി
  • റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിതാപകരം; 7.37 മില്ല്യണ്‍ കാത്തിരിപ്പില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions