ചരമം

നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു

നാട്ടില്‍ പോകാനിരുന്ന യുകെ മലയാളിയുടെ പിതാവ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി. ഇന്ന് രാത്രി 9.30ന് ഉള്ള വിമാനത്തില്‍ കേരളത്തിലേക്ക് യാത്രയാകാനിരുന്ന കെറ്ററിംഗില്‍ താമസിക്കുന്ന ജോമിയുടെ പിതാവ് ജോസഫ് കുര്യന്‍(82) കിഴക്കേ പുറത്ത് ആണ് വിടവാങ്ങിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൊന്ത പത്തിനോട് അനുബന്ധിച്ച് തൊട്ടടുത്തുള്ള ഭവനത്തിലേക്ക് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. കുഴഞ്ഞുവീണ ജോസഫ് കുര്യനെ കൊന്ത പത്തിന് വന്ന ആളുകള്‍ ഈ എമര്‍ജന്‍സി വിഭാഗത്തിലേക്ക് ഫോണ്‍ ചെയ്ത് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

ജോമിയുടെ മക്കളുടെ ആദ്യകുര്‍ബാന സ്വീകരണവുമായി ബന്ധപ്പെട്ട് നേരത്തെ എത്തിയതായിരുന്നു ജോസഫ് കുര്യന്‍. നാട്ടില്‍ ഉഴവൂര്‍ അടുത്ത് ഇടക്കോലി ആണ് സ്വദേശം. എക്‌സ് സര്‍വീസ് മാന്‍ ആയിരുന്ന ജോസഫ് കുര്യന്റെ ഭാര്യ അന്തരിച്ച മേരി ജോസഫ്. കോട്ടയം കൂടല്ലൂര്‍ മാന്താനിയില്‍ കുടുംബാംഗമാണ്.

മക്കള്‍ ജോമി ജോസഫ്, സ്മിജ ജോസഫ്, മരുമക്കള്‍ നിഷ കറുകപ്പറമ്പില്‍ ചാരമംഗലം, ജോസ് മലയില്‍ നീഴൂര്‍.

ഇന്ന് വൈകുന്നേരം 5. 30ന് സെന്റ് സെബാസ്റ്റ്യന്‍ ക്‌നാനായ കാത്തലിക് പ്രൊപ്പോസല്‍ മിഷന്റെ നേതൃത്വത്തില്‍ പരേതന്റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാന സെന്റ് മേരീസ് ചര്‍ച്ചില്‍ നടത്തപ്പെടുന്നതാണ്.

  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions