യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില്‍ 1.3% വളര്‍ച്ച പ്രവചിച്ച് ഐഎംഎഫ്; 2027ല്‍ വേഗം കുറയും

ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ ഈ വര്‍ഷം നേരത്തെ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 2026ല്‍ സമ്പദ്വ്യവസ്ഥ 1.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ജൂലൈയിലെ റിപ്പോര്‍ട്ടില്‍ ഇത് ഒരു ശതമാനമായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഊര്‍ജവില വര്‍ധനയെ ആഗോള സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ നേരിട്ടെങ്കിലും സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി.

ഒക്ടോബര്‍ 28ന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിലൂടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചാന്‍സലര്‍ ജോണ്‍ ഹീലി പറഞ്ഞു. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ പുതിയ സര്‍ക്കാരിന്റെ നികുതി-ചെലവ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിവരികയാണ്.

എന്നാല്‍ ഉയര്‍ന്ന ഊര്‍ജവിലയും പലിശനിരക്കും 2027ല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറയ്ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. സര്‍ക്കാര്‍ കടമെടുപ്പിനുള്ള പലിശച്ചെലവ് വര്‍ധിച്ചത് ചാന്‍സലര്‍ക്ക് സമ്മര്‍ദമാകുന്നുണ്ട്. ബ്രിട്ടന്റെ കടബാധ്യത നിയന്ത്രിക്കുന്ന നടപടികള്‍ ജി7 രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാണെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ സില്‍വാന ടെന്റെയ്റോ പറഞ്ഞു. കടബാധ്യത ക്രമീകരിക്കുന്ന നടപടികളില്‍ ബ്രിട്ടനും ഇന്ത്യയും മുന്നിട്ടുനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

2025 മുതല്‍ 2031 വരെയുള്ള കാലയളവില്‍ ബ്രിട്ടന്റെ വാര്‍ഷിക സര്‍ക്കാര്‍ കടമെടുപ്പ് ജിഡിപിയുടെ ഏകദേശം നാല് ശതമാന പോയിന്റ് കുറയുമെന്നാണ് പ്രവചനം.

ഇതേ കാലയളവില്‍ ജി7 രാജ്യങ്ങളില്‍ പലതും ബജറ്റ് കമ്മി വര്‍ധിപ്പിക്കാനാണ് സാധ്യതയെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. 2031ഓടെ ജി7 രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക കടമെടുപ്പുള്ള രാജ്യമായി ബ്രിട്ടന്‍ മാറുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ വിസാ നിയമങ്ങള്‍; കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം
  • ഇത്തവണത്തെ വിന്റര്‍ കടുപ്പമേകും; കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം കൊടുങ്കാറ്റും വെള്ളപ്പൊക്കവും എത്തും
  • ഇ യു ബന്ധം ശക്തമാക്കാന്‍ ബ്രിട്ടന്‍; വ്യാപാരവും കുടിയേറ്റവും ചര്‍ച്ചയാകും
  • ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്‍ലൈനില്‍; ടെസ്റ്റ് സെന്ററുകള്‍ ഒഴിവാകും
  • സ്റ്റഡി വിസാ ആപ്ലിക്കേഷനില്‍ 16% ഇടിവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെ ഒഴിവാക്കുന്നു
  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  • വിന്ററില്‍ ബ്രിട്ടന്റെ ഗ്യാസ് ശേഖരം തീര്‍ന്നുപോകാം; കുടുംബ ബില്ലുകള്‍ കുതിയ്ക്കും!
  • ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാര്‍ശ
  • അമ്മയുടെ മരണ ശേഷം വിഷാദത്തിലായി; രാജ്യം വിട്ടത് മാനസിക സ്വസ്ഥത നേടാന്‍ - ഹാരി
  • റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പരിതാപകരം; 7.37 മില്ല്യണ്‍ കാത്തിരിപ്പില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions