യു.കെ.വാര്‍ത്തകള്‍

യുകെയില്‍ സൃഷ്ടിക്കപ്പെട്ട അഞ്ച് ജോലികളില്‍ നാലും കുടിയേറ്റക്കാര്‍ നേടിയെന്ന്

കുടിയേറ്റക്കാര്‍ക്ക് എതിരായ നടപടികള്‍ ബ്രിട്ടനില്‍ പുരോഗമിക്കുന്നതിനിടെ ഇതിനു ആക്കം കൂട്ടാന്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് തിങ്ക് ടാങ്കിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബ്രിട്ടനില്‍ സൃഷ്ടിക്കപ്പെട്ട അഞ്ച് ജോലികളില്‍ നാലും കുടിയേറ്റക്കാര്‍ നേടിയതായാണ് റിപ്പോര്‍ട്ട്. 2014 മുതല്‍ PAYE നികുതി സംവിധാനത്തില്‍ രേഖപ്പെടുത്തിയ 37 ലക്ഷം പുതിയ ജോലികളില്‍ 7.34 ലക്ഷം മാത്രമാണ് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ 4.08 ലക്ഷം ജോലികള്‍ നേടിയപ്പോള്‍, യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ക്ക് 25 ലക്ഷം ജോലികള്‍ ലഭിച്ചു. കോവിഡ് മഹാമാരിക്കുശേഷമാണ് കുടിയേറ്റക്കാര്‍ക്ക് ലഭിച്ച ജോലികളില്‍ വലിയ വര്‍ധനയുണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍, തൊഴില്‍രഹിതരായ ബ്രിട്ടീഷുകാരുടെ ക്ഷേമപദ്ധതികളിലെ ആശ്രിതത്വത്തിന്റെ ചെലവ് നികുതിദായകര്‍ വഹിക്കേണ്ടിവരുന്നതായും തിങ്ക് ടാങ്ക് മുന്നറിയിപ്പ് നല്‍കി. 2020 മുതല്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 21 ലക്ഷം വര്‍ധിച്ചപ്പോള്‍, ബ്രിട്ടനില്‍ തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ എണ്ണം 23 ലക്ഷം ഉയര്‍ന്നു.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലായി ഏകദേശം 67 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ കുറഞ്ഞത് ഒരു തൊഴില്‍രഹിത ആനുകൂല്യമെങ്കിലും ലഭിക്കുന്നുണ്ട്. തൊഴില്‍പ്രായത്തിലുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കായി ഈ വര്‍ഷം 136 ബില്യണ്‍ പൗണ്ട് ചെലവാകുമെന്നാണ് കണക്ക്. 2019-20 കാലയളവിനെ അപേക്ഷിച്ച് പണപ്പെരുപ്പം കണക്കിലെടുത്തുള്ള വര്‍ധന 50 ബില്യണ്‍ പൗണ്ടാണ്.

കൂടുതല്‍ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് അനുവദിക്കണമെന്ന് ലേബര്‍ മന്ത്രിമാര്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് സമ്മതിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരഞ്ഞെടുപ്പിനുശേഷം കുടിയേറ്റ ജീവനക്കാര്‍ക്കായി 1,500-ലധികം വിസകള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കുറഞ്ഞത് 50 ലക്ഷം പൗണ്ട് ചെലവഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മുന്‍ മന്ത്രിയും സിഎസ്‌ജെ സ്ഥാപകനുമായ സര്‍ ഇയാന്‍ ഡങ്കന്‍ സ്മിത്ത്, ക്ഷേമപദ്ധതികളിലെ പ്രതിസന്ധി മാത്രമല്ല ഈ വിഷയത്തിലുള്ളതെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് സമൃദ്ധിയിലേക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം, തുടര്‍ച്ചയായ സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികളെയും കുടിയേറ്റത്തെയും ആശ്രയിച്ചെന്നും അഭിപ്രായപ്പെട്ടു. ക്ഷേമപദ്ധതി പരിഷ്‌കരണം, കുടിയേറ്റ നയം, പ്രാദേശിക സാമ്പത്തിക വളര്‍ച്ച എന്നിവയെ ഒരുമിച്ച് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് പരിഷ്‌കരിച്ചില്ലെങ്കില്‍ എഴുപതുകളിലും ജോലി ചെയ്യേണ്ടിവരുമെന്ന് മന്ത്രി
  • ദേശീയ ഇന്‍ഷുറന്‍സ് വര്‍ധന; ബിസിനസ് മേഖലകളില്‍ തിരിച്ചടി; പ്രമുഖ കമ്പനികള്‍ രംഗത്ത്
  • വിന്റര്‍ എത്തും മുമ്പേ ഇംഗ്ലണ്ടില്‍ ഫ്ലൂ പടരുന്നു; എമര്‍ജന്‍സികളില്‍ ഇന്‍ഫ്‌ളുവെന്‍സാ കേസുകള്‍ കൂടുന്നു
  • ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില്‍ 1.3% വളര്‍ച്ച പ്രവചിച്ച് ഐഎംഎഫ്; 2027ല്‍ വേഗം കുറയും
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ വിസാ നിയമങ്ങള്‍; കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം
  • ഇത്തവണത്തെ വിന്റര്‍ കടുപ്പമേകും; കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം കൊടുങ്കാറ്റും വെള്ളപ്പൊക്കവും എത്തും
  • ഇ യു ബന്ധം ശക്തമാക്കാന്‍ ബ്രിട്ടന്‍; വ്യാപാരവും കുടിയേറ്റവും ചര്‍ച്ചയാകും
  • ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്‍ലൈനില്‍; ടെസ്റ്റ് സെന്ററുകള്‍ ഒഴിവാകും
  • സ്റ്റഡി വിസാ ആപ്ലിക്കേഷനില്‍ 16% ഇടിവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുകെ ഒഴിവാക്കുന്നു
  • ഫരാഗിന്റെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്‍ട്ടികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions