വിദേശം

ലിയോ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം

ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. 71 കാരനായ മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.

റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും മാര്‍പാപ്പ സാധാരണ നിലയില്‍ ബോധം വീണ്ടെടുത്ത് ആശുപത്രിയില്‍ വിശ്രമത്തിലാണെന്നും മുഖ്യ സര്‍ജന്‍ പ്രൊഫസര്‍ സ്റ്റെഫാനോ മാര്‍ഗരിറ്റോറ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുന്നറിയിപ്പ് എന്ന നിലയില്‍ ഒക്ടോബര്‍ 20 വരെ മാര്‍പാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. നവംബര്‍ ആദ്യം നിശ്ചയിച്ചിട്ടുള്ള ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും.

ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ബാലക്കണിയില്‍ നിന്ന് പരമ്പരാഗത ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് തന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരം മാര്‍പ്പാപ്പ ലോകത്തെ അറിയിച്ചത്. ശ്വാസകോശത്തിലെ മുഴ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയതാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ശസ്ത്രക്രിയയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നവംബര്‍ ആദ്യം ലാറ്റിനമേരിക്ക സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിട്ടുള്ളതിനാലാണ് എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ അദ്ദേഹം തീരുമാനിച്ചതെന്ന് ടോക്കിയോയിലെ കര്‍ദിനാള്‍ കുകുചി തര്‍സിസിയോ ഇസാവോ വ്യക്തമാക്കി. പെറു സന്ദര്‍ശനം മാര്‍പ്പാപ്പയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്, കാരണം അദ്ദേഹം വര്‍ഷങ്ങളോളം അവിടെ മിഷണറിയായും ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

  • ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്ലൈ ദുബായ് നിര്‍ത്തിവച്ചു
  • ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
  • ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി
  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions